ന്യൂഡല്‍ഹി: ഐ ലീഗ് ഫുട്ബോളില്‍ നെറോക്കയ്ക്ക് ജയം. റിയല്‍ കാശ്മീരിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് നെറോക്ക ജയം സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ പഞ്ചാബ് കരുത്തരായ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോഗോള്‍വീതം നേടിയാണ് പിരിഞ്ഞത്. 7 കളികളില്‍നിന്നും 14 പോയന്റുമായി ബഗാന് ഒന്നാം സ്ഥാനത്തും 8 കളികളില്‍നിന്നും 11 പോയന്റുമായി പഞ്ചാബ് രണ്ടാം സ്ഥാനത്തും നില്ക്കുന്നു.
പൊരുതിക്കളിച്ച റിയല്‍ കാശ്മീരിനെ 62-ാം മിനിറ്റില്‍ ദിയാര നേടിയ ഗോളിലാണ് നെറോക്ക മറികടന്നത്. ഇരു ടീമുകളും അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ പരാജയപ്പെട്ടു. ജയത്തോടെ 7 കളികളില്‍നിന്നും 8 പോയന്റുമായി നെറോക്ക ആറാം സ്ഥാനത്തേക്കുയര്‍ന്നു. 6 കളികളില്‍നിന്നും 6 പോയന്റുമായി കാശ്മീര്‍ 10-ാം സ്ഥാനത്താണ്. ജനുവരി 23ന് നെറോക്ക മോഹന്‍ബഗാനുമായി ഏറ്റുമുട്ടും. ജനുവരി 26ന് ഇന്ത്യന്‍ ആരോസ് ആണ് റിയല്‍ കാശ്മീരിന്റെ എതിരാളി.
പൃഥ്വി ഷാ പരിശീലനം പുനരാരംഭിച്ചു,വീഡിയോ ട്വീറ്റ് ചെയ്തു, ലക്ഷ്യം ന്യൂസീലന്‍ഡ് പരമ്പര
ദിപാന്ദ ഡിക്ക(20)യിലൂടെ പഞ്ചാബ് ആണ് ആദ്യം സ്കോര്‍ ചെയ്തത്. തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന മോഹന്‍ ബഗാന് സുഭ ഘോഷ്(88) നേടിയ ഗോളിലൂടെ സമനില നേടുകയായിരുന്നു. ഒട്ടേറെ അവസരങ്ങല്‍ പാഴാക്കിയശേഷമാണ് ബഗാന് സമനില കണ്ടെത്തിയത്. ജനുവരി 19ന് മോഹന്‍ ബഗാന് ഈസ്റ്റ് ബംഗാളിനെ നേരിടും. ജനുവരി 20ന് പഞ്ചാബ് ഗോകുലത്തേയും നേരിടും.