വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗ്; ഇന്ത്യന്‍ ആരോസിനെതിരെ വിജയവുമായി ചെന്നൈ സിറ്റി

മുംബൈ: ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ത്യന്‍ ആരോസിനെതിരെ ചെന്നൈ സിറ്റിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചാമ്പ്യന്മാര്‍ ഇന്ത്യന്‍ യുവനിരയടങ്ങിയ ടീമിനെ മറികടന്നത്. ജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയരാനും ചെന്നൈയ്ക്ക് കഴിഞ്ഞു. 14 കളികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ചെന്നൈ 19 പോയന്റുമായി മൂന്നാം സ്ഥാനത്താണ്. 13 കളികളില്‍നിന്നും 32 പോയന്റുള്ള മോഹന്‍ ബഗാനും 21 പോയന്റുള്ള പഞ്ചാബുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.

ആദ്യപകുതിയില്‍ ചെന്നൈയെ ഗോളടിക്കാതെ തടഞ്ഞിടാന്‍ ഇന്ത്യന്‍ ആരോസിന് കഴിഞ്ഞു. രണ്ടാം പകുതിയില്‍ അഡോള്‍ഫോ മിറാന്‍ഡ(48), കത്സുമി യുസ(60) എന്നിവരാണ് ചെന്നൈയ്ക്കുവേണ്ടി ഗോള്‍ നേടിയത്. ദുര്‍ബലമായ ഇന്ത്യന്‍ ആരോസിന്റെ മുന്നേറ്റനിര ചെന്നൈ പ്രതിരോധത്തിന് ഭീഷണിയായില്ല. ഗോളിടിക്കാനുള്ള ചില നീക്കങ്ങള്‍ വിജയത്തിലെത്തിക്കാനും ഇന്ത്യന്‍ ആരോസിന് കഴിഞ്ഞില്ല.

ISL; സെമി ഫൈനലിന് തുടക്കമാകുന്നു, ഇന്ന് ചെന്നൈയിന്‍ ഗോവ പോരാട്ടംISL; സെമി ഫൈനലിന് തുടക്കമാകുന്നു, ഇന്ന് ചെന്നൈയിന്‍ ഗോവ പോരാട്ടം

ileaguechennaicityfcvsindianarrows

സീസണില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന ടീമാണ് ഇന്ത്യന്‍ ആരോസ്. 14 കളികളില്‍നിന്നും 8 പോയന്റുമായി ടീം 11-ാം സ്ഥാനത്ത് നില്‍ക്കുന്നു. അവസാന അഞ്ചു കളികളില്‍ നാലിലും തോറ്റു. ഒരു സമനില നേടിയത് മാത്രമാണ് ആശ്വാസം. മാര്‍ച്ച് 3ന് പഞ്ചാബുമായാണ് ഇന്ത്യന്‍ ആരോസിന്റെ അടുത്ത മത്സരം. മാര്‍ച്ച് 5ന് ചെന്നൈ സിറ്റി മോഹന്‍ ബഗാനുമായും ഏറ്റുമുട്ടും.

Story first published: Saturday, February 29, 2020, 9:33 [IST]
Other articles published on Feb 29, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X