ഗോകുലം 'അമ്പേറ്റ് വീണു'... തോല്‍വി ശീലമാക്കി കേരള ടീം, ആറാം പരാജയം
കോഴിക്കോട്:ഐ ലീഗ് ഫുട്‌ബോളില്‍ കേരളത്തിന്റെ ഏക സാന്നിധ്യമെന്ന അഭിമാനത്തോടെ എത്തിയ ഗോകുലം എഫ്‌സി തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്ക് മുങ്ങിത്താഴുകയാണ്. എവേ മല്‍സരത്തില്‍ മാത്രമല്ല ഹോം മാച്ചിലും ഗോകുലത്തിനു തോല്‍വികളില്‍ നിന്നും മോചനമില്ല്. ഹോംഗ്രൗണ്ടായ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്റെ പരീക്ഷണ ടീമായ ഇന്ത്യന്‍ ആരോസിനോടാണ് ഗോകുലത്തിനു തോല്‍വി പിണഞ്ഞത്. ഗോകുലത്തിന്റെ കഥ കഴിക്കാന്‍ ഒരു 'അമ്പ്' മാത്രമേ അവര്‍ക്കു വേണ്ടിവന്നുള്ളൂ.

77ാം മിനിറ്റില്‍ അഭിജിത്ത് സര്‍ക്കാര്‍ നേടിയ ഗോളാണ് ആരോസിന് ജയവും ഗോകുലത്തിന് തോല്‍വിയും സമ്മാനിച്ചത്. കഴിഞ്ഞ കളിയില്‍ ഇതേ ഗ്രൗണ്ടില്‍ മിനര്‍വയോട് തോറ്റ ഗോകുലം ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ്് കോച്ച് ബിനോ ജോര്‍ജ് അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. ആരോസ് കോച്ച് ലൂയിസ് നോര്‍ട്ടന്‍ഡി മാറ്റോസ് ഓരോ മല്‍സരത്തിലും ടീമിനെ മാറി മാറി പരീക്ഷിക്കുന്ന ശീലം തുടര്‍ന്നു. തൊട്ടുമുമ്പത്തെ കളിയില്‍ ലജോങിനോട് പരാജയപ്പെട്ട ആരോസ് ടീമില്‍ അദ്ദേഹം ആറ് മാറ്റങ്ങള്‍ വരുത്തി. കഴിഞ്ഞ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച ജീക്‌സണ്‍ സിങ്, ബോറിസ് സിങ്, അന്‍വര്‍ അലി, സഞ്ജീവ് സ്റ്റാലിന്‍, അനികേദ് യാദവ്, റഹീം അലി എന്നിവരെല്ലാം ആരോസ് നിരയിലെത്തി.

ഒന്നാംപകുതിയില്‍ ഗോകുലത്തിനായിരുന്നു ബോള്‍ പൊസെഷനില്‍ മുന്‍തൂക്കമെങ്കിലും മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞില്ല. രണ്ടാംപകുതിയില്‍ ആരോസ് ശക്തമായി തിരിച്ചുവരുന്നതാണ് കണ്ടത്. നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയ അവര്‍ ഒടുവില്‍ 77ാം മിനിറ്റില്‍ ലീഡ് കണ്ടെത്തുകയും ചെയ്തു. മലയാളി ഡിഫന്‍ഡര്‍ കെപി രാഹുലാണ് ഗോളിനു വഴിയൊരുക്കിയത്. ഗോകുലം പ്രതിരോധത്തെ കീറിമുറിച്ച് ഇടതുവിങിലൂടെ കുതിച്ചെത്തിയ രാഹുല്‍ ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ പാസ് അഭിജിത്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു.
സീസണില്‍ എട്ടു മല്‍സരങ്ങളില്‍ കളിച്ച ഗോകുലത്തിന്റെ ആറാമത്തെ തോല്‍വിയാണിത്. ഏറ്റവുമധികം മല്‍സരങ്ങളില്‍ പരാജയപ്പെട്ട ടീമെന്ന നാണക്കേടും ഗോകുലത്തിന്റെ പേരിലാണ്. ഓരോ ജയവും സമനിലയുമടക്കം നാലു പോയിന്റ് മാത്രമുള്ള ഗോകുലം പത്ത് ടീമുകളുള്‍ ഉള്‍പ്പെടുന്ന ലീഗില്‍ ഒമ്പതാംസ്ഥാനത്താണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications