Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: റിയല്‍ കശ്മീരിനോട് തോറ്റ് ഗോകുലം, നെറോക്കയ്ക്ക് വമ്പന്‍ ജയം

കോഴിക്കോട്: ഐ ലീഗില്‍ സ്വന്തം തട്ടകത്തില്‍ കേരള ഗോകുലം എഫ്‌സിക്ക് കാലിടറി. റിയല്‍ കശ്മീരിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം തോറ്റത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 49ാം മിനുട്ടില്‍ സ്‌കോട്‌ലന്‍ഡ് താരം മസണ്‍ റോബര്‍ട്ട്‌സനാണ് റിയല്‍ കശ്മീരിന്റെ വിജയഗോള്‍ നേടിയത്. ഗോകുലത്തിന്റെ 3-5-1-1 ഫോര്‍മേഷനെ 4-1-3-2 ഫോര്‍മേഷനിലിറങ്ങിയാണ് റിയല്‍ കശ്മീര്‍ നേരിട്ടത്.

ജയത്തോടെ ഒമ്പത് മത്സരത്തില്‍ നിന്ന് 15 പോയിന്റുമായി റിയല്‍ കശ്മീര്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. നാല് ജയം, മൂന്ന് സമനില, രണ്ട് തോല്‍വി എന്നിങ്ങനെയാണ് റിയല്‍ കശ്മീരിന്റെ പ്രകടനം. 10 മത്സരത്തില്‍ നിന്ന് നാല് ജയം രണ്ട് സമനില നാല് തോല്‍വി അക്കൗണ്ടിലുള്ള ഗോകുലം അഞ്ചാം സ്ഥാനത്താണ്. 12ാം തീയ്യതി ചെന്നൈ സിറ്റിയാണ് ഗോകുലത്തിന്റെ അടുത്ത എതിരാളികള്‍.

realkashmirfc

മറ്റൊരു ട്രാവു എഫ്‌സിയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് നെറോക്ക എഫ്‌സി തകര്‍ത്തത്. രണ്ടാം പകുതിയിലാണ് നെറോക്ക അഞ്ച് ഗോളും നേടിയത്. 18ാം മിനുട്ടില്‍ സന്ദീപ് സിങ് ചുവപ്പുകണ്ട് പുറത്തുപോയതോടെ ട്രാവു 10 പേരായി ചുരുങ്ങി. ആദ്യ പകുതിയില്‍ ഇത് ട്രാവുവിനെ ബാധിച്ചില്ലെങ്കിലും രണ്ടാം പകുതിയില്‍ ട്രാവുവിന്റെ പിഴവിനെ നെറോക്ക മുതലെടുത്തു. ഫിലിപ്പ് അദാഹ് (50), ഇമ്രാന്‍ ഖാന്‍ (58), പ്രീതം സിങ് (60,66,91) എന്നിവരാണ് നെറോക്കയ്ക്കായി വലകുലുക്കിയത്. 11 പോയിന്റുള്ള നെറോക്ക ഒമ്പതാം സ്ഥാനത്തും 15 പോയിന്റുള്ള ട്രാവു നാലാം സ്ഥാനത്തുമാണ്.

Story first published: Sunday, February 9, 2020, 9:04 [IST]
Other articles published on Feb 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+