വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗ്: ഗോകുലത്തിന് സമനിലക്കെണി, ചര്‍ച്ചില്‍ ബ്രദേഴ്‌സിന് വമ്പന്‍ ജയം

കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് സമനിലപ്പൂട്ട്. സ്വന്തം തട്ടകത്തില്‍ ട്രാവു എഫ്‌സിയോട് ഗോകുലം 1-1 എന്ന സ്‌കോറിനാണ് സമനില പങ്കിട്ടത്. ലീഗില്‍ പോരാട്ടം കടുക്കവെ ഗോകുലം ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. 22ാം മിനുട്ടില്‍ ഹെന്‍ഡ്രി കിസേക്കയുടെ ഗോളില്‍ ആദ്യം മുന്നിലെത്തിയത് ഗോകുലമാണെങ്കിലും 52ാം മിനുട്ടില്‍ കൃഷ്ണാനന്ദ സിങ്ങിന്റെ ഗോളിലൂടെ ട്രാവു സമനില പിടിക്കുകയായിരുന്നു. നിലവില്‍ 14 പോയിന്റുള്ള ഗോകുലം നാലാം സ്ഥാനത്തും 15 പോയിന്റുള്ള ട്രാവു മൂന്നാമതുമാണ്. അടുത്ത മത്സരത്തില്‍ റിയല്‍ കശ്മീരാണ് ഗോകുലത്തിന്റെ എതിരാളികള്‍.

gokulamkerala-traufc

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ദ്യോക്കോവിച്ചിന്, മുത്തമിട്ടത് 17 ആം ഗ്രാന്‍ഡ് സ്ലാമില്‍ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ദ്യോക്കോവിച്ചിന്, മുത്തമിട്ടത് 17 ആം ഗ്രാന്‍ഡ് സ്ലാമില്‍

മറ്റൊരു മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് വമ്പന്‍ ജയം ആഘോഷിച്ചു. നെറോക്ക എഫ്‌സിയെ ഒന്നിനെതിരേ നാല് ഗോളിനാണ് ചര്‍ച്ചില്‍ പരാജയപ്പെടുത്തിയത്. അഞ്ചാം മിനുട്ടില്‍ പോനിഫ് വാസിന്റെ ഗോളിലൂടെ അക്കൗണ്ട് തുറന്ന ചര്‍ച്ചിലിനുവേണ്ടി 35ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ പ്ലാസയും 65ാം മിനുട്ടില്‍ വിനില്‍ പൂജാരിയും 92ാം മിനുട്ടില്‍ ഇസ്രായില്‍ ഗുരുങ്ങും വലകുലുക്കി. 26ാം മിനുട്ടില്‍ ഫിലിപ്പ് അദാഹാണ് നെറോക്കയുടെ ആശ്വാസ ഗോള്‍ നേടിയത്. 13 പോയിന്റുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സ് അഞ്ചാം സ്ഥാനത്തും എട്ട് പോയിന്റുള്ള നെറോക്ക എട്ടാം സ്ഥാനത്തുമാണ്.

Story first published: Monday, February 3, 2020, 8:27 [IST]
Other articles published on Feb 3, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X