ഐ ലീഗ്: ഗംഭീരം ഗോകുലം, ചാമ്പ്യന്മാരെ അവരുടെ തട്ടകത്തില്‍ പൂട്ടി മലബാറിയന്‍സ്
ചെന്നൈ: ഐ ലീഗില്‍ ആവേശ ജയം സ്വന്തമാക്കി ഗോകുലം കേരള എഫ്‌സി. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഗോകുലത്തിന്റെ ഗംഭീര ജയം. ചെന്നൈയുടെ തട്ടകത്തിലാണ് ജയമെന്നത് ഗോകുലത്തിന്റെ വിജയത്തിന്റെ ആവേശം ഇരട്ടിയാക്കുന്നു. 79ാം മിനുട്ടിലാണ് മത്സരത്തിന്റെ വിധിയെഴുതിയ ഗോള്‍ പിറന്നത്.
കിപ്‌സന്‍ അതുഹെയ്‌റിയുടെ അസിസ്റ്റില്‍ മാര്‍ക്കസ് ജോസഫാണ് ഗോകുലത്തിനായി വലകുലുക്കിയത്. 4-3-3 ഫോര്‍മേഷനിലിറങ്ങിയ ചെന്നൈയെ 4-4-2 ഫോര്‍മേഷനിലാണ് ഗോകുലം വീഴ്ത്തിയത്. കളിക്കണക്കുകളില്‍ പന്തടക്കത്തില്‍ ആധിപത്യം ചെന്നൈയ്ക്കായിരുന്നു. ഗോകുലത്തിന്റെ 47 ശതമാനത്തിനെതിരേ 53 ശതമാനവും പന്തടക്കിവെക്കാന്‍ ആതിഥേയര്‍ക്കായി.

എന്നാല്‍ ഏഴുവീതം ഗോള്‍ശ്രമവുമായി ഇരുവരും തുല്യത പുലര്‍ത്തി. ഗോകുലത്തിന്റെ ലീഗിലെ കുതിപ്പിന് പുതുഊര്‍ജം നല്‍കുന്നതാണ് ഈ ജയം. ജയത്തോടെ മൂന്നാം സ്ഥാനത്തെത്താനും ഗോകുലത്തിനായി. 11 മത്സരം പൂര്‍ത്തിയാക്കിയ മലബാറിയന്‍സ് അഞ്ച് ജയം രണ്ട് സമനില നാല് തോല്‍വിയടക്കം 17 പോയിന്റോടെയാണ് മൂന്നാം സ്ഥാനത്തുള്ളത്. തുല്യപോയിന്റുള്ള പഞ്ചാബ് ഗോള്‍ശരാശരിയുടെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 11 മത്സരത്തില്‍നിന്ന് 26 പോയിന്റുമായി മോഹന്‍ ബഗാനാണ് തലപ്പത്ത്. 14 പോയിന്റുള്ള ചെന്നൈ നിലവില്‍ ഏഴാം സ്ഥാനത്താണ്. 21ന് നടക്കുന്ന മത്സരത്തില്‍ നെറോക്കയാണ് ഗോകുലത്തിന്റെ അടുത്ത എതിരാളി. നെറോക്കയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications