വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗ്; ആദ്യ ജയവുമായി ഈസ്റ്റ് ബംഗാള്‍, ചെന്നൈയെ അട്ടിമറിച്ച് പഞ്ചാബ്

ന്യൂഡല്‍ഹി: ഐ ലീഗ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളും പഞ്ചാബും ജയം സ്വന്തമാക്കി. പഞ്ചാബ് 2-1ന് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ അട്ടിമറിച്ചപ്പോള്‍ നെറോക്ക എഫ്‌സിയെ 4-1ന് ഈസ്റ്റ് ബംഗാളും തകര്‍ത്തു. സീസണില്‍ ഈസ്റ്റ് ബംഗാളിന്റെ ആദ്യ ജയം കൂടിയാണിത്. ജയത്തോടെ 3 കളികളില്‍നിന്നും 5 പോയന്റുമായി ഈസ്റ്റ് ബംഗാള്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 4 പോയന്റുള്ള പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്. 2 കളികളില്‍നിന്നും 6 വീതം പോയന്റുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സും ഗോകുലം കേരളയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.

നെരോക്കയ്‌ക്കെതിരെ തകര്‍പ്പന്‍ കളിയാണ് ഈസ്റ്റ് ബംഗാള്‍ പുറത്തെടുത്തത്. ജാമി സാന്റോസ്(20, 51) ടീമിനായി ഇരട്ടഗോള്‍ നേടി. യുവാന്‍ മെരാ ഗോണ്‍സാലസ്(33), എസ്പാഡ മാര്‍ട്ടിന്‍(64) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ബൗബക്കര്‍ ഡിയാര(31) നെറോക്കയ്ക്കായും ഗോള്‍ നേടി. മൂന്ന് കളികളില്‍ രണ്ട് തോല്‍വിയും ഒരു ജയവുമായി നെറോക്ക ഏഴാം സ്ഥാനത്താണുള്ളത്. ഡിസംബര്‍ 14ന് ടിഎആര്‍യുവുമായാണ് ഈസ്റ്റ് ബംഗാളിന്റെ അടുത്ത മത്സരം. നെറോക്ക ഡിസംബര്‍ 21ന് ചെന്നൈ സിറ്റിയുമായും കളിക്കും.

ചാമ്പ്യന്‍സ് ലീഗ്; ചെല്‍സിയും ലിവര്‍പൂളും നോക്കൗട്ടില്‍, ഇന്ററും അയാക്‌സും പുറത്ത്ചാമ്പ്യന്‍സ് ലീഗ്; ചെല്‍സിയും ലിവര്‍പൂളും നോക്കൗട്ടില്‍, ഇന്ററും അയാക്‌സും പുറത്ത്

I-League football; Punjab beats Chennai City

പഞ്ചാബിനായി ദിപാന്ദ(78), തോയ്ബ സിങ്(87), സില്‍വ ജൂനിയര്‍(90+1) എന്നിവരാണ് ഗോള്‍ നേടിയത്. പെഡ്രോ മാന്‍സി(85) ചെന്നൈ സിറ്റിക്കുവേണ്ടിയും വലകുലുക്കി. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം അവസാന 10 മിനിറ്റിലാണ് ഇരുടീമുകളും കൂടുതല്‍ ആക്രമിച്ചുകളിച്ചത്. രണ്ട് കളികളില്‍നിന്നും ഒരു ജയവുമായി ചെന്നൈ സിറ്റിക്ക് 3 പോയന്റാണുള്ളത്. ആറാം സ്ഥാനത്തുള്ള ചെന്നൈ ഡിസംബര്‍ 17ന് ഐസ്വാളുമായി ഏറ്റുമുട്ടും. പഞ്ചാബ് ഡിസംബര്‍ 16ന് ഇന്ത്യന്‍ ആരോസുമായും കളിക്കും.

Story first published: Wednesday, December 11, 2019, 10:17 [IST]
Other articles published on Dec 11, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X