Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐലീഗ്: ഐസ്വാളിനെ ഈസ്റ്റ് ബംഗാള്‍ സമനിലയില്‍ കുടുക്കി

ഐസ്വാള്‍: നിലവിലുള്ള ചാംപ്യന്‍ ഐസ്വാള്‍ എഫ്‌സിയില്‍ കൊല്‍ക്കത്തന്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാള്‍ ഗോള്‍ രഹിത സമനിലയില്‍ കുടുക്കി. ഐസ്വാളില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിലാണ് മത്സരിച്ചത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും 22 പോയിന്റ് നേടിയ മിനര്‍വയാണ് ടേബിളില്‍ ഏറ്റവും മുന്നില്‍.

Aiswal_East Bengal

രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് പത്തു മത്സരങ്ങലില്‍ നിന്നും 19 പോയിന്റുണ്ട്. എട്ടു മത്സരങ്ങളില്‍ നിന്നും നാലു വിജയവും രണ്ടു സമനിലയും രണ്ട് തോല്‍വിയുമായി ചാംപ്യന്മാര്‍ക്ക് പതിനാല് പോയിന്റാണുള്ളത്. നെരോക(മൂന്നാം സ്ഥാനം) ഷില്ലോങ് ലജോങ് എന്നീ ക്ലബ്ബുകള്‍ ഐസ്വാളിന് മുകളിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്.

ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും ഒരു സമനിലയും ഏഴ് തോല്‍വിയുമായി കേരളത്തില്‍ നിന്നുള്ള ഗോകുലം എഫ്‌സി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. ഗോകുലത്തിന്റെ അടുത്ത മത്സരം ശനിയാഴ്ച ചെന്നൈ എഫ്‌സിയ്‌ക്കെതിരേയാണ്.

Story first published: Tuesday, January 16, 2018, 20:47 [IST]
Other articles published on Jan 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+