പനജി: ഐ ലീഗ് ഫുട്ബോളില്‍ വമ്പന്‍ അട്ടിമറിയുമായി ഇന്ത്യന്‍ യുവനിര. ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവയെ 2-1നാണ് ഇന്ത്യന്‍ ആരോസ് ഞെട്ടിച്ചത്. സീസണില്‍ ഒരു ജയംപോലും കണ്ടെത്താന്‍ കഴിയാത്ത ഇന്ത്യന്‍ ആരോസ് ആദ്യ ജയം വമ്പന്മാരുടെ തട്ടകത്തില്‍ കുറിച്ചു. 4 കളിയില്‍ ഇന്ത്യന്‍ ആരോസ് മൂന്ന് പോയന്റുമായി 10-ാം സ്ഥാനത്താണ്. 3 കളികളില്‍നിന്നും ചര്‍ച്ചില്‍ 6 പോയന്റുമായി നാലാം സ്ഥാനത്താണ്.
പരിശീലകന് ഷണ്മുഖം വെങ്കിടേഷിന്റെ തന്ത്രങ്ങളാണ് ആരോസിന് വിജയമൊരുക്കിയത്. കളിയുടെ ഒഴുക്കിന് അനുകൂലമായി 42-ാം മിനിറ്റില്‍ ആദ്യം ഗോള്‍ നേടിയത് ചര്‍ച്ചില്‍ ബ്രദേഴ്സാണ്. അബുബക്കര്‍ ടീമിനായി ലീഡ് നല്കി. എന്നാല്‍ 78-ാം മിനിറ്റില്‍ ഗിവ്സണ് സിങ് ആരോസിന് സമനില കണ്ടെത്തി. മത്സരം സമനിലയിലേക്ക് നീങ്ങവെ 90-ാം മിനിറ്റില്‍ ഗിവ്സണ് ടീമിന്റെ ജയം ഉറപ്പിച്ച രണ്ടാംഗോള്‍ നേടി.
പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനും ലെസ്റ്ററിനും ജയം, ടോട്ടനം കുരുങ്ങി
ആരോസ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയപ്പോള്‍ ചര്‍ച്ചിലിന്റേത് ആദ്യ പരാജയം കൂടിയായി. സീസണില്‍ വമ്പന്‍ പ്രകടനത്തിന് കെല്‍പ്പുള്ള ടീമാണ് ചര്‍ച്ചില്‍. പരിശീലകന്റെ ചില തീരുമാനങ്ങള്‍ ചര്‍ച്ചിലിന് തിരിച്ചടിയായി. ജനുവരി 4ന് ഈസ്റ്റ് ബംഗാളുമായാണ് ചര്‍ച്ചിലിന്റെ അടുത്ത മത്സരം. ജനുവരി 5ന് നെറോക്ക എഫ്സിയെ ഇന്ത്യന്‍ ആരോസും നേരിടും.