പനാജി: ഐ ലീഗ് ഫുട്ബോളില്‍ പുതിയ സീസണ് നന്നായി തുടങ്ങിയ ഗോകുലം തുടര്‍തോല്‍വികളില്‍ വലയുന്നു. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഗോവന്‍ ശക്തികളായ ചര്‍ച്ചില്‍ ബ്രദേഴ്സിനോടും കേരള ടീം തോറ്റു. എവേ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു ഗോകുലം മുട്ടുകുത്തിയത്. ഇതോടെ ലീഗില്‍ നാല് തുടര്തോല്വികളെന്ന നാണക്കേടിലാണ് ഗോകുലം.
കിങ്സ് കപ്പ്: ബാഴ്സയ്ക്കു ഷോക്ക്... ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഞെട്ടിക്കുന്ന തോല്‍വി
മത്സരത്തില്‍ ആദ്യം ലീഡെടുത്തത് ഗോകുലമായിരുന്നു. 14-ാം മിനിറ്റില്‍ പുതിയ വിദേശ താരം മാര്‍ക്കസ് ജോസഫ് ആദ്യ ഗോള്‍ നേടി. ചര്‍ച്ചിലിന്റെ ഗോള്‍കീപ്പറുടെ പിഴവില്‍ മാര്‍ക്കസിന്റെ ലോങ് റേഞ്ചര്‍ വലയ്ക്കുള്ളിലാകുകയായിരുന്നു. ക്യാപ്റ്റന്‍ ദാവ്ദ സീസെ 37-ാം മിനിറ്റില്‍ ചര്‍ച്ചിലിനെ ഒപ്പമെത്തിച്ചു. പിന്നീട് വില്ലിസ് പ്ലാസ 57-ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ഗോള്‍ നേടി ഗോകുലത്തെ പരാജയത്തിലേക്ക് തള്ളിവിട്ടു.
സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റ് മാത്രമുള്ള ഗോകുലം എട്ടാം സ്ഥാനത്താണ്. അതേസമയം, വിജയത്തോടെ ചര്‍ച്ചില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. പതിനൊന്ന് മത്സരങ്ങളില്‍നിന്നും 24 പോയന്റുള്ള ചെന്നൈ സിറ്റിയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. ഇത്രയും മത്സരങ്ങളില്‍നിന്നും 21 പോയന്റുമായി റിയല്‍ കാശ്മീര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.