മഡ്ഗാവ്: ഐ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ചര്‍ച്ചില്‍ ബ്രദേഴ്സ്. റിയല്‍ കശ്മീരിനെ ഒന്നിനെതിരേ രണ്ട് ഗോളിനാണ് ചര്‍ച്ചില്‍ തോല്‍പ്പിച്ചത്. ആദ്യ പകുതിയിലാണ് ചര്‍ച്ചില്‍ രണ്ട് ഗോളുകളും നേടിയത്. 10ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയെ വലയിലാക്കി വില്ലീസ് പ്ലാസ ചര്‍ച്ചിലിനെ മുന്നിലെത്തിച്ചപ്പോള്‍ 20ാം മിനുട്ടില്‍ പ്ലാസയുടെ അസിസ്റ്റില്‍ ലാല്ക്കാ ലാല്ക്കാപുയ്മാവിയ ചര്‍ച്ചിലിന് രണ്ടാം ഗോള്‍ സമ്മാനിച്ചു. ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താനും ചര്‍ച്ചിലിനായി.
തിരിച്ചടിക്കാന്‍ പൊരുതിക്കളിച്ച റിയല്‍ കശ്മീര്‍ 81ാം മിനുട്ടില്‍ റോബിന് സിങ്ങിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും വിജയത്തിലേക്കത് മതിയാവുമായിരുന്നില്ല. പ്രതിരോധത്തിലൂന്നിയാണ് ഇരു ടീമും കളിച്ചത്.ചര്‍ച്ചില്‍ 55 ശതമാനം പന്തടക്കിവെച്ച് രണ്ട് തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ റിയല്‍ ഒരു തവണയും ഗോള്‍ശ്രമം നടത്തി. റിയലിന്റെ 4-3-3 ഫോര്‍മേഷനെ 4-4-2 ഫോര്‍മേഷനിലാണ് ചര്‍ച്ചില്‍ പരാജയപ്പെടുത്തിയത്.
ഫിഫ അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന്റെ സമയക്രമമായി, ഫൈനലിന് മുംബൈ വേദി
സീസണിലെ ആറാം ജയം സ്വന്തമാക്കിയ ചര്‍ച്ചില്‍ 19ാം പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങിയ റിയല്‍ കശ്മീര്‍ 15 പോയിന്റോടെ ഏഴാം സ്ഥാനത്താണ്.റിയലിന്റെ നാലാം തോല്‍വിയാണിത്. 29 പോയിന്റുമായി മോഹന്‍ ബഗാന് തലപ്പത്ത് തുടരുമ്പോള്‍ 21 പോയിന്റുമായി പഞ്ചാബ് രണ്ടാം സ്ഥാനത്തുണ്ട്. 17 പോയിന്റുള്ള ഗോകുലം നാലാം സ്ഥാനത്താണ്.