വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗ് സീസണിന് തുടക്കം, തകര്‍പ്പന്‍ വിജയത്തോടെ ചെന്നൈ സിറ്റി... പെഡ്രോ മാന്‍സിക്ക് ഹാട്രിക്ക്

കോയമ്പത്തൂര്‍: ഐ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ 2018-19 സീസണിന് തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ചെന്നൈ സിറ്റി 4-1ന് ഇന്ത്യന്‍ ആരോസിനെ തരിപ്പണമാക്കി. ഹാട്രിക്ക് നേടിയ സ്പാനിഷ് സ്‌ട്രൈക്കര്‍ പെഡ്രോ മാന്‍സിയാണ് ചെന്നൈ സിറ്റിക്ക് ഉജ്ജ്വല ജയം നേടിക്കൊടുത്തത്. കളിയുടെ 32, 49, 64 മിനിറ്റുകളിലായിരുന്നു മാന്‍സിയുടെ ഗോള്‍നേട്ടം. ഇന്ത്യന്‍ മണ്ണില്‍ മാന്‍സിയുടെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. 76ാം മിനിറ്റില്‍ അലെക്‌സാണ്ടര്‍ റൊമെയ്‌റോ ജെസുരാജ് ചെന്നൈ സിറ്റിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

chennai

ആദ്യ ഗോള്‍ വഴങ്ങിയതിനു ശേഷമാണ് ആരോസിനെതിരേ ചെന്നൈ ഗംഭീര തിരിച്ചുവരവ് നടത്തിയത്. കളിയുടെ രണ്ടാം മിനിറ്റില്‍ അമര്‍ജിത് സിങ് കിയാമാണ് ആരോസിനു വേണ്ടി ലക്ഷ്യംകണ്ടത്. പിന്നീട് കളിയില്‍ ചെന്നൈ സമ്പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. 11 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. മിനര്‍വ പഞ്ചാബാണ് നിലവിലെ ചാംപ്യന്‍മാര്‍. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ നെറോക്ക ഈസ്റ്റ് ബംഗാളിനെയും മുന്‍ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ കേരളത്തില്‍ നിന്നുള്ള ഗോകുലം കേരളയെയും നേരിടും. വൈകീട്ട് 4.30ന് കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിലാണ് ഗോകുലം-ബഗാന്‍ മല്‍സരം അരങ്ങേറുന്നത്.

<strong>സ്‌കൂള്‍ കായിക മേള: ഒന്നാംദിനം മൂന്ന് മീറ്റ് റെക്കോഡുകള്‍... ആദ്യ സ്വര്‍ണം ആതിഥേയര്‍ക്ക്</strong>സ്‌കൂള്‍ കായിക മേള: ഒന്നാംദിനം മൂന്ന് മീറ്റ് റെക്കോഡുകള്‍... ആദ്യ സ്വര്‍ണം ആതിഥേയര്‍ക്ക്

Story first published: Saturday, October 27, 2018, 8:29 [IST]
Other articles published on Oct 27, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X