Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു ഗോളിന് മുന്നില്‍നിന്നശേഷം അവസാന 10 മിനിറ്റിനുള്ളില്‍ 3 ഗോള്‍വാങ്ങി ഗോകുലം തോറ്റു

കോഴിക്കോട്: ഐ ലീഗില്‍ ജയം നേടാന്‍ കഴിയാതെ ഉഴലുന്ന കേരള ടീം ഗോകുലം എഫ്‌സിക്ക് വീണ്ടും തോല്‍വി. ഐസ്വാള്‍ എഫ്.സിയോട് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഗോകുലം തോറ്റത്. 83-ാം മിനിറ്റുവരെ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് സ്വന്തം മൈതാനത്ത് ലീഗിലെ ദുര്‍ബലരായ ഐസ്വാളിനോട് ഗോകുലം നാണംകെട്ടത്.

പ്രതിരോധത്തിലെ പിഴവുകള്‍ അവസാന മിനിറ്റുകളില്‍ ഗോകുലത്തിന് തിരിച്ചടിയായി. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ഗോകുലം ലീഡ് നേടി. തുടക്കംമുതല്‍ ആക്രമിച്ചു കളിച്ച ടീം അതിന്റെ ഫലം കണ്ടെത്തുകതന്നെ ചെയ്തു. ട്രിനിനാഡ് താരം മാര്‍ക്കസ് ജോസഫ് ആണ് ഗോള്‍ സ്‌കോറര്‍. ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ടീമിനു കഴിഞ്ഞു.

ileague

എന്നാല്‍, രണ്ടാം പകുതിയില്‍ ടീം നിറംമങ്ങി. 83-ാം മിനിറ്റുവരെ ലീഡില്‍ പിടിച്ചുതൂങ്ങിയ ഗോകുലത്തിന് അടിതെറ്റുകയായിരുന്നു. പത്തൊമ്പതുകാന്‍ മിഡ്ഫീല്‍ഡര്‍ പോള്‍ റാംഫാങ്സാവുവ ഐസ്വാളിന് സമനില സമ്മാനിച്ചു. 88-ാം മിനിറ്റില്‍ ലാല്‍ഖപുല്‍മാവിയ ഐസോളിന് ലീഡും നല്‍കി. അധിക സമയത്തിന്റെ ഏഴാം മിനിറ്റില്‍ അന്‍സുമാന ക്രോമ ഐസോളിന്റെ മൂന്നാം ഗോളും സ്വന്തമാക്കിയതോടെ ടീം തോല്‍വി ഉറപ്പിച്ചു. പതിനെട്ട് കളികളില്‍ നിന്ന് പതിനാല് പോയിന്റ് മാത്രമുള്ള ഗോകുലത്തിന്റെ എട്ടാം തോല്‍വിയാണിത്. ഒരു കളി മാത്രമണ് ഇനി ലീഗില്‍ ശേഷിക്കുന്നത്. ലീഗ് ടേബിളില്‍ പത്താം സ്ഥാനത്തുള്ള ഗോകുലം പുറത്തേക്കുള്ള വഴിയിലാണ്.
Story first published: Friday, March 1, 2019, 10:11 [IST]
Other articles published on Mar 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+