വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗ്: ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് ഐസ്വാള്‍

കൊല്‍ക്കത്ത: ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി ഐസ്വാള്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഐസ്വാളിന്റെ ജയം. തുല്യശക്തികളുടെ പോരാട്ടത്തില്‍ 77ാം മിനുട്ടിലാണ് ഐസ്വാള്‍ വിജയഗോള്‍ നേടിയത്. ജസ്റ്റീസ് മോര്‍ഗന്റെ അസിസ്റ്റില്‍ അര്‍ജന്റീന താരം മാത്തിയാസ് വെറോനാണ് ഐസ്വാളിന്റെ വിജഗോള്‍നേടിയത്. പകരക്കാരെ ഇറക്കി സമനില പിടിക്കാന്‍ ഈസ്റ്റ് ബംഗാള്‍ ശ്രമിച്ചെങ്കിലും ഐസ്വാളിന്റെ പ്രതിരോധക്കോട്ട ഭേദിക്കാനായില്ല.

10 മത്സരം പൂര്‍ത്തിയാക്കിയ ഐസ്വാളിന്റെ സീസണിലെ രണ്ടാം ജയമാണിത്. അഞ്ച് മത്സരം സമനിലയായപ്പോള്‍ മൂന്ന് മത്സരത്തില്‍ തോറ്റു. 11 പോയിന്റുള്ള ഐസ്വാള്‍ ഏഴാം സ്ഥാനത്താണ്. അതേ സമയം ഈസ്റ്റ് ബംഗാളിന്റെ സീസണിലെ അഞ്ചാം തോല്‍വിയാണിത്. 10 മത്സരത്തില്‍ മൂന്ന് മത്സരം ജയിച്ച ഈസ്റ്റ് ബംഗാള്‍ രണ്ട് മത്സരത്തില്‍ സമനിലയും വഴങ്ങി. 11 പോയിന്റുമായി നിലവില്‍ എട്ടാം സ്ഥാനത്താണ്.

aizawl-eastbengal

രഞ്ജി ട്രോഫി; നാലാം ദിനവും മഴ കളിച്ചു, വിദഭയ്‌ക്കെതിരെ കേരളത്തിന് സമനിലരഞ്ജി ട്രോഫി; നാലാം ദിനവും മഴ കളിച്ചു, വിദഭയ്‌ക്കെതിരെ കേരളത്തിന് സമനില

ലീഗില്‍ 23 പോയിന്റുമായി മോഹന്‍ ബഗാന്റെ കുതിപ്പാണ് കാണാന്‍ സാധിക്കുന്നത്. 10 മത്സരത്തില്‍ ഏഴും ജയിച്ച മോഹന്‍ ബഗാന്‍ ഒരു മത്സരത്തില്‍ മാത്രമാണ് തോറ്റത്. രണ്ട് മത്സരം സമനിലയിലായി. 17 പോയിന്റുമായി പഞ്ചാബ് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 15 പോയിന്റുമായി ട്രാവു എഫ്‌സി മൂന്നാമതുണ്ട്. 14 പോയിന്റുള്ള ഗോകുലം കേരള എഫ്‌സി നാലാം സ്ഥാനത്താണ്. 12 പോയിന്റുള്ള റിയല്‍ കശ്മീര്‍ ആറാം സ്ഥാനത്താണ്.

Story first published: Saturday, February 8, 2020, 9:27 [IST]
Other articles published on Feb 8, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X