വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നെറോക്കയെ തകര്‍ത്ത് മോഹന്‍ ബഗാന്‍; ഐ ലീഗില്‍ വമ്പന്‍ ലീഡ്

ഇംഫാല്‍: ഐ ലീഗില്‍ ഇത്തവണ സ്ഥിരതയാര്‍ന്ന പ്രകനം നടത്തുന്ന മോഹന്‍ ബഗാന് വമ്പന്‍ ജയം. നോര്‍ത്ത് ഈസ്റ്റ് ടീം നെറോക്ക എഫ്‌സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബഗാന്‍ തകര്‍ത്തത്. നെറോക്കയുടെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ തികഞ്ഞ ആധിപത്യം പുലര്‍ത്തിയ ബഗാന്‍ മത്സരത്തിലുടനീളം ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെച്ചു.

നവോറനിലൂടെ 27-ാം മിനിറ്റിലാണ് ബഗാന്‍ ആദ്യഗോള്‍ കണ്ടെത്തിയത്. ആദ്യപകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന സന്ദര്‍ശകര്‍ രണ്ടാം പകുതിയും തങ്ങളുടേതാക്കി. 53-ാം മിനിറ്റില്‍ ബാബ ദിവാരയും 90+4-ാം മിനിറ്റില്‍ കൊംറോന്‍ ടര്‍സനോവും ബഗാന് വേണ്ടി സ്‌കോര്‍ ചെയ്തു. ലഭിച്ച ചില അവസരങ്ങള്‍ നെറോക്കയ്ക്ക് മുതലെടുക്കാനായില്ല. പ്രതിരോധത്തില്‍ ബഗാന്‍ ഒന്നാന്തരം പ്രകടനമാണ് കാഴ്ചവെച്ചത്.

ഐഎസ്എല്‍; പ്ലേ ഓഫ് ലക്ഷ്യമാക്കി മുംബൈ, നാണക്കേട് ഒഴിവാക്കാന്‍ ഹൈദരാബാദുംഐഎസ്എല്‍; പ്ലേ ഓഫ് ലക്ഷ്യമാക്കി മുംബൈ, നാണക്കേട് ഒഴിവാക്കാന്‍ ഹൈദരാബാദും

ileaguemohunbaganvsnerocofc

ജയത്തോടെ ലീഗില്‍ ബഗാന്‍ മികച്ച ലീഡ് നേടുകയും ചെയ്തു. 9 കളികളില്‍നിന്നും 20 പോയന്റുമായി ഒറ്റയ്ക്ക് മുന്നിലാണ് കൊല്‍ക്കത്ത ടീം. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിന് 9 കളികളില്‍നിന്നും 14 പോയന്റാണുള്ളത്. 8 കളികളില്‍നിന്നും 8 പോയന്റുള്ള നെറോക്ക ആറാം സ്ഥാനത്താണ്. ജനുവരി 29ന് പഞ്ചാബുമായാണ് നെറോക്കയുടെ അടുത്ത മത്സരം. ജനുവരി 31ന് ബഗാന്‍ ചെന്നൈ സിറ്റിയുമായും ഏറ്റുമുട്ടും.

Story first published: Friday, January 24, 2020, 12:01 [IST]
Other articles published on Jan 24, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X