വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍; പ്ലേ ഓഫ് ലക്ഷ്യമാക്കി മുംബൈ, നാണക്കേട് ഒഴിവാക്കാന്‍ ഹൈദരാബാദും

ഹൈദരാബാദ്: ഐഎസ്എല്‍ ആറാം സീസണില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ ടീമാണ് ഹൈദരാബാദ് എഫ്‌സി. ഇക്കുറി പേരുമാറ്റി കളത്തിലിറങ്ങിയ ടീമിന് ആകെ ഒരു ജയം മാത്രമാണ് സ്വന്തമാക്കാനായത്. അഞ്ചു കളികള്‍ മാത്രം ശേഷിക്കെ ചീത്തപ്പേര് ഒഴിവാക്കി തലയുയര്‍ത്തി മടങ്ങാന്‍ ഒരുങ്ങുന്ന ഹൈദരാബാദ് വെള്ളിയാഴ്ച മുംബൈ സിറ്റി എഫ്‌സിയുമായി ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ഹൈദരാബാദില്‍ രാത്രി 7.30നാണ് മത്സരം.

സീസണില്‍ 13 കളിയില്‍നിന്നും 5 പോയന്റുമായി 10-ാം സ്ഥാനത്താണ് ഹൈദരാബാദ്. പ്ലേ ഓഫിലെത്തില്ലെന്ന് ഉറപ്പാക്കിയതോടെ അവസാന മത്സരങ്ങളില്‍ ഏതുവിധേനയും ജയിക്കാനാണ് ടീമിന്റെ ശ്രമം. താത്കാലിക പരിശീലകന്‍ ഹാവിയര്‍ ഗുറി ലോപ്പസ് മുംബൈയ്‌ക്കെതിരെ ജയപ്രതീക്ഷയിലാണ്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരാണെന്നും ആക്രമണ ഫുട്‌ബോള്‍ മുംബൈയ്‌ക്കെതിരെ കാഴ്ചവെക്കുമെന്നും പരിശീലകന്‍ വ്യക്തമാക്കുന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; സെറീന വില്യംസിന് ഞെട്ടിക്കുന്ന തോല്‍വി, ബാര്‍ട്ടി മുന്നോട്ട്ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; സെറീന വില്യംസിന് ഞെട്ടിക്കുന്ന തോല്‍വി, ബാര്‍ട്ടി മുന്നോട്ട്

hydrabadfcprac-

യോര്‍ഗെ കോസ്റ്റയ്ക്ക് കീഴില്‍ പ്ലേ ഓഫ് ലക്ഷ്യമാക്കുന്ന മുംബൈയ്ക്ക് ജയം അനിവാര്യമാണ്. നാലോളം ടീമുകള്‍ പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായി മത്സരംഗത്തുണ്ട് എന്നതിനാല്‍ ഹൈദരാബാദിനെതിരായ മത്സരഫലം ടീമിന് നിര്‍ണായകമാകും. ജയിച്ചാല്‍ അഞ്ചാം സ്ഥാനത്തുള്ള ടീമിന് നാലാമതെത്താം. മികച്ച ആക്രമണനിരയും പ്രതിരോധവുമുള്ള മുംബൈയ്ക്ക് ഏതു ടീമിനേയും തോല്‍പ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ ഹൈദരാബാദിനെതിരെ അനായാസ ജയമാണ് ടീം ലക്ഷ്യമാക്കുന്നത്.

Story first published: Friday, January 24, 2020, 11:43 [IST]
Other articles published on Jan 24, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X