വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍; ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ എടികെ, നാണക്കേട് ഒഴിവാക്കാന്‍ ഹൈദരാബാദ്

ഹൈദരാബാദ്: ഐഎസ്എല്ലില്‍ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി എടികെയുമായി ഏറ്റുമുട്ടും. ഹൈദരാബാദില്‍ രാത്രി 7.30നാണ് മത്സരം. ലീഗില്‍ 8 കളിയില്‍നിന്നും 14 പോയന്റുമായി എടികെ മൂന്നാം സ്ഥാനത്തും 4 പോയന്റുമായി ഹൈരദാബാദ് 10-ാം സ്ഥാനത്തുമാണ്. ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തെത്താനാകും എടികെയുടെ ശ്രമം. തുടര്‍ച്ചയായ രണ്ട് തോല്‍വി വഴങ്ങിയ ഹൈരദാബാദിനും ജയം അനിവാര്യമാണ്.

സീസണില്‍ പേരുമാറ്റിയെത്തിയ ഹൈദരാബാദിന് നേട്ടമുണ്ടാക്കാനായിട്ടില്ല. ഇതേ സീസണില്‍തന്നെ എടികെയോട് 5-0 എന്ന സ്‌കോറിന് നാണംകെട്ടതും ഹൈദരാബാദിനെ വലയ്ക്കുന്നു. കഴിഞ്ഞ് അഞ്ച് കളികളിലും ജയിക്കാനാകാത്തതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഹൈദരാബാദ് വിയര്‍ക്കേണ്ടിവരും. ഗോളടിക്കാരുടെ മികവില്ലായ്മയും പ്രതിരോധത്തിലെ ചോര്‍ച്ചയുമെല്ലാം ടീമിനെ ആശങ്കയിലാക്കുന്നുണ്ട്. മാഴ്‌സലീന്യോ ബോബോ കൂട്ടുകെട്ടിലാണ് ഹൈരദാബാദിന്റെ ഗോള്‍ പ്രതീക്ഷകള്‍.

hfc vs atk

മറ്റൊരു കിരീടനേട്ടത്തിലേക്ക് കണ്ണുനട്ട് ലിവര്‍പൂള്‍; ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ് ഇന്ന്
മറുവശത്ത് സീസണില്‍ രണ്ടാമത്തെ തോല്‍വി വഴങ്ങിയാണ് കൊല്‍ക്കത്ത ടീമിന്റെ വരവ്. റോയ് കൃഷ്ണ, വില്യംസ്, ഹെര്‍ണാണ്ടസ് സഖ്യത്തിന് പിഴച്ചില്ലെങ്കില്‍ എടികെ അനായാസ ജയം സ്വന്തമാക്കും. സൂസൈരാജും ഗാര്‍ഷ്യയും മധ്യനിരയിലും ഒത്തിണക്കം കാട്ടുന്നു. അന്റോണിയോ ഹബാസിന്റെ ടീം ഇക്കുറി നടത്തുന്ന മുന്നേറ്റം പ്രതീക്ഷയ്ക്ക് വകനല്‍കുന്നതാണ്. ഹൈരദാബാദിനെതിരെ ജയിച്ചാല്‍ ലീഗില്‍ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചുകയറാന്‍ എടികെയ്ക്ക് കഴിയും.

Story first published: Saturday, December 21, 2019, 11:49 [IST]
Other articles published on Dec 21, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X