പാരിസ്/റോം: ഉറുഗ്വേ സ്റ്റാര്‍ എഡിന്‍സന്‍ കവാനി ഹാട്രിക്കുമായി മിന്നിയപ്പോള്‍ ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാംപ്യന്മാരായ പിഎസ്ജി വിജയക്കുതിപ്പ് തുടരുന്നു. സീസണിലെ 13ാം ലീഗ് മല്‍സരത്തിലും പിഎസ്ജിയുടെ വിജയക്കുതിപ്പിന് തടയിടാന്‍ മൊണാക്കോയ്ക്കും കഴിഞ്ഞില്ല. മൊണാക്കോയുടെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പിഎസ്ജി വിജയം കൊയ്തത്.
ഹാട്രിക്ക് നേടിയ കവാനിക്കു പുറമേ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറും പിഎസ്ജിയുടെ ഗോള്‍നേട്ടത്തില്‍ പങ്കാളിയായി. ലീഗ് സീസണിലെ 13ാം വിജയത്തോടെ 39 പോയിന്റുമായി എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ് പിഎസ്ജി.
വിന്‍ഡീസ് പേസ് സെന്സേഷന് ഒഷെയ്ന് ഐപിഎലിലേക്ക്... ലേലത്തില്‍ പോര് മുറുകും, ആര് നേടും?
അതേസമയം, ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ യുവന്റസും വിജയക്കുതിപ്പ് തുടരുകയാണ്. ഗ്ലാമര്‍ പോരില്‍ എസി മിലാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുവന്റസ് തോല്‍പ്പിക്കുകയായിരുന്നു. യുവന്റസിനായി മാരിയോ മാന്ഡ്യൂകിച്ചും സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലക്ഷ്യംകണ്ടു. 41ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്തിയ ഗോണ്‍സാലോ ഹിഗ്വയ്ന് 83ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് മിലാന് ഇരട്ട പ്രഹരമായി. ലീഗിലെ മറ്റു പ്രധാന മല്‍സരങ്ങളില്‍ റോമ 4-1ന് സംഡോറിയയെ തോല്‍പ്പിച്ചപ്പോള്‍ അറ്റ്ലാന്റെ 4-1ന് ഇന്റര്‍മിലാന്റെ കഥക്കഴിച്ചു. 12 മല്‍സരങ്ങളില്‍ നിന്ന് 34 പോയിന്റുമായാണ് യുവന്റസ് ലീഗില്‍ തലപ്പത്ത് തുടരുന്നത്. 28 പോയിന്റുമായി നാപ്പോളിയാണ് രണ്ടാം സ്ഥാനത്ത്.