വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അഞ്ചു ടെസ്റ്റില്‍ 134 റണ്‍സ് മാത്രം! അന്നു കോലിക്കു പിഴച്ചതെവിടെ? മുന്‍ താരം പറയുന്നു

കോലിയുടെ ആദ്യ ഇംഗ്ലണ്ട് പര്യടനം കൂടിയായിരുന്നു ഇത്

2014ല്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോള്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ താരങ്ങളിലൊരാളായിരുന്നു നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയായിരുന്നു ഇന്നു ഇന്ത്യ കളിച്ചത്. ഇവയലില്ലാം ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കോലിയുണ്ടായിരുന്നു. പക്ഷെ അഞ്ചു ടെസ്റ്റുകളില്‍ നിന്നും വെറും 134 റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. 13.40 എന്ന ദയനീയ ശരാശരിയിലായിരുന്നു ഇത്.

2018ലെ തൊട്ടടുത്ത ഇംഗ്ലീഷ് പര്യടനത്തില്‍ കോലി ഇതിനു പ്രായശ്ചിത്തം ചെയ്തിരുന്നു. അന്നു നായകന്‍ കൂടിയായ അദ്ദേഹം അഞ്ചു ടെസ്റ്റുകളില്‍ നിന്നും വാരിക്കൂട്ടിയത് 593 റണ്‍സായിരുന്നു. 2014ലെ പര്യടനത്തില്‍ കോലിക്കു എവിടെയാണ് പിഴച്ചതെന്നു ചൂണ്ടിക്കാണിക്കുകയാണ് മുന്‍ താരം ഡബ്ല്യുവി രാമന്‍.

 കോലിയുടെ പിഴവ്

കോലിയുടെ പിഴവ്

2014ലെ ഇംഗ്ലീഷ് പര്യടനത്തില്‍ കോലി ബോളിന്റെ ലൈനിനു പിറകിലേക്കു വന്ന ഷോട്ട് കളിക്കാനായിരുന്നു കോലി ശ്രമിച്ചത്. എന്നാല്‍ പല സമയങ്ങളിലും കൃത്യ സമയത്ത് ബാറ്റ് താഴേക്കു കൊണ്ടു വരാന്‍ അദ്ദേഹത്തിനായില്ല. ബാറ്റിന്റെ ഫേസ് മുഴുവനായി തുറക്കുന്നതിലും കോലി പരാജയപ്പെട്ടു. ചില സമയങ്ങളില്‍ നിങ്ങള്‍ ശരിയായ രീതിയില്‍ കളിക്കാന്‍ കൂടുതലായി ശ്രമിക്കുമ്പോള്‍ റിലാക്‌സാവാന്‍ മറന്നുപോവുന്നു.
ഉദാഹരണമായി ലൈനിനു പുറമെ ഇംഗ്ലണ്ടില്‍ വിജയിക്കണമെങ്കില്‍ ഒരു താരത്തിന് തന്റെ ടെക്‌നിക്കില്‍ പൂര്‍ണമായി മാറ്റം വരുത്തേണ്ട ആവശ്യമില്ല. ഇന്നിങ്‌സിന്റെ വളരെ തുടക്കത്തില്‍ തന്റെ ഷോട്ടുകള്‍ കളിക്കില്ലെന്നു ഉറപ്പ് വരുത്തുകയും ഡെലിവെറികള്‍ സ്മാര്‍ട്ടായാണ് നേരിടുന്നതെന്നു ഉറപ്പ് വരുത്തുകയുമാണ് വേണ്ടതെന്നും രാമന്‍ വിശദമാക്കി.

 മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്

മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്

വ്യത്യസ്തമായ സാഹചര്യങ്ങളില്‍ കളിക്കുമ്പോള്‍ അതുമായി പൊരുത്തപ്പെടുന്നതിനു വേണ്ടി ചില സൂക്ഷ്മമായ മാറ്റങ്ങള്‍ ഒരു ബാറ്റ്‌സ്മാന് വരുത്തേണ്ടി വരുമെന്ന് രാമന്‍ ചൂണ്ടിക്കാട്ടി. നിങ്ങള്‍ മറ്റൊരി രാജ്യത്തു പര്യടനം നടത്തുമ്പോള്‍ രണ്ടാഴ്ച കൊണ്ട് മറ്റൊരാളെപ്പോലെ ബാറ്റ് ചെയ്യുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. നിങ്ങള്‍ വര്‍ഷങ്ങളായി ഒരു പ്രത്യേത രീതിയിലായിരിക്കും ബാറ്റ് ചെയ്തു പോരുന്നത്. അതു നിങ്ങള്‍ തുടരുക തന്നെ വേണം, എന്നാല്‍ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ സൂക്ഷ്മമായ ചില മാറ്റങ്ങള്‍ നിങ്ങള്‍ ബാറ്റിങില്‍ കൊണ്ടു വരേണ്ടി വരുമെന്നും രാമന്‍ നിരീക്ഷിച്ചു.

 കോലിയെക്കുറിച്ച് ഇര്‍ഫാന്‍

കോലിയെക്കുറിച്ച് ഇര്‍ഫാന്‍

ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസറായ ജെയിംസ് ആന്‍ഡേഴ്‌സനെ ഇപ്പോഴും സംശയത്തോടെയാണ് കോലി നേരിടാറുള്ളതെന്നു മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ അഭിപ്രായപ്പെട്ടു. 2014ലെ പര്യടനത്തില്‍ ഓഫ്സ്റ്റംപിന് പുറത്ത് നിരന്തരം ബൗള്‍ ചെയ്ത് ആന്‍ഡേഴ്‌സന്‍ കോലിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
നിങ്ങള്‍ കോലിയോടു ചോദിച്ചു നോക്കൂ, മിച്ചെല്‍ ജോണ്‍സന്‍ എത്ര വേഗത്തില്‍ ബൗള്‍ ചെയ്താലും അദ്ദേഹത്തിന് ആശങ്കയില്ല. കാരണം ബോളിന്റെ ലൈനിലേക്കു വന്ന് കളിക്കാന്‍ തനിക്കാവുമെന്ന് കോലിക്കറിയാം. പക്ഷെ ആന്‍ഡേഴ്‌സന്റെ കാര്യമെടുത്താല്‍ അദ്ദേഹത്തിനു ഇപ്പോഴും സംശയങ്ങളാണ്. ബോള്‍ മൂവ് ചെയ്യുമ്പോള്‍ അതിനെതിരേ കളിക്കുകയെന്നത് ലോകത്തിലെ ഒരു ബാറ്റ്‌സ്മാനും എളുപ്പമുള്ള കാര്യമല്ലെന്നും ഇര്‍ഫാന്‍ കോളത്തില്‍ കുറിച്ചിരുന്നു.

Story first published: Saturday, June 12, 2021, 12:54 [IST]
Other articles published on Jun 12, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X