മോസ്കോ: റഷ്യ ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം ഇംഗ്ലണ്ടിന്റെ ഹാരി കെയിന്‍ സ്വന്തമാക്കി. നോക്കൗണ്ട് സ്റ്റേജില്‍ കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ആറു ഗോളുകളുമായി ഹാരി കെയിന്‍ മുന്നിലെത്തി. ഫ്രാന്‍സിന്റെ കൈലിയന്‍ എംബാപ്പെയും, ഗ്രീസ്മാനും നാലു ഗോളുകള്‍ നേടി.
എന്നാല്‍, ഫൈനലില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ ഇവര്‍ക്ക് കെയിന്റെ നേട്ടം മറികടക്കാനും കഴിഞ്ഞില്ല. ഫൈനല്‍ മത്സരത്തില്‍ ഓരോ ഗോളുകള്‍ നേടിയാണ് ഗ്രീസ്മാനും, എംബാപ്പെയും നാലു ഗോള്‍ തികച്ചത്. ലോകകപ്പ് നേടിയില്ലെങ്കിലും ഹാരി കെയിന്‍ ഗോള്‍ഡന്‍ ബൂട്ട് നേട്ടം ഇംഗ്ലണ്ടിന് അഭിമാനമായി.