ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2019-20 സീസണിലെ ആദ്യ മത്സരത്തില്‍ ജയത്തോടെ തുടങ്ങി ടോട്ടനം ഹോട്സ്പര്‍. ആസ്റ്റണ്‍ വില്ലയ്ക്കെതിരെ 3-1 എന്ന സ്കോറിനാണ് ടോട്ടനത്തിന്റെ ജയം. ഹാരി കെയ്നിന്റെ ഇരട്ടഗോളാണ് മത്സരത്തിന്റെ പ്രത്യേകത. മത്സരം തുടങ്ങിയ 9-ാം മിനിറ്റില്‍ ജോണ്‍ മക്ഗിന്‍ വില്ലയിലൂടെ ആസ്റ്റണ്‍ വില്ലയാണ് ആദ്യ സ്കോര്‍ ചെയ്തത്. ഡംബാലെ(73), ഹാരി കെയ്ന്‍(86, 89) എന്നിവര്‍ രണ്ടാം പകുതിയില്‍ ടോട്ടനത്തിനായി ഗോള്‍ കണ്ടെത്തി.
വിന്‍ഡീസിന്റെ തുറുപ്പുച്ചീട്ട് - രൂപം കണ്ടിട്ട് 'കൊച്ചാക്കല്ലേ', ഇന്ത്യയ്ക്ക് പണികിട്ടും
പ്രീമിയര്‍ ലീഗില്‍ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ എവര്ട്ടന് സമനിലയില്‍ കുടുങ്ങി. ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. മത്സരത്തിന്റെ 76-ാം മിനിറ്റില്‍ മോര്ഗന് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായാണ് എവര്ട്ടന് തിരിച്ചടിയായത്. പന്തടക്കത്തില്‍ ആധിപത്യം നേടുകയും കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തത് എവര്‍ട്ടനാണ്. എന്നാല്‍ ഗോള്‍ അകന്നുനിന്നു.
മറ്റു മത്സരങ്ങളില്‍ ബേണ്‍ലി സതാംപ്ടണെതിരെ മികച്ച വിജയം സ്വന്തമാക്കി (3-0). ബ്രിങ്ടണ് വാറ്റ് ഫോഡിനേയും (3-0) തോല്‍പ്പിച്ചു. ഡോകോറിന്റെ(28) സെല്‍ഫ് ഗോളിലാണ് ബ്രിങ്ടണ് ലീഡെടുത്തത്. അഡോനി(65), നീല്‍ മപെ(77) എന്നിവരും സ്കോര്‍ ചെയ്തു. ബേണ്ലിക്കുവേണ്ടി ആഷ്ലി(63, 70) ഇരട്ടഗോള്‍ നേടി. ജോണ്‍ ബെര്‍ഗ്(75) മൂന്നാം ഗോളും കണ്ടെത്തി. ഞായറാഴ്ച ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേയും ആഴ്സണള്‍ ന്യൂകാസില്‍ യുണൈറ്റഡിനേയും നേരിടും.