വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗില്‍ ജയത്തോടെ തുടങ്ങി ടോട്ടനം; ചുവപ്പുകാര്‍ഡില്‍ കുടുങ്ങി എവര്‍ട്ടന്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2019-20 സീസണിലെ ആദ്യ മത്സരത്തില്‍ ജയത്തോടെ തുടങ്ങി ടോട്ടനം ഹോട്‌സ്പര്‍. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ 3-1 എന്ന സ്‌കോറിനാണ് ടോട്ടനത്തിന്റെ ജയം. ഹാരി കെയ്‌നിന്റെ ഇരട്ടഗോളാണ് മത്സരത്തിന്റെ പ്രത്യേകത. മത്സരം തുടങ്ങിയ 9-ാം മിനിറ്റില്‍ ജോണ്‍ മക്ഗിന്‍ വില്ലയിലൂടെ ആസ്റ്റണ്‍ വില്ലയാണ് ആദ്യ സ്‌കോര്‍ ചെയ്തത്. ഡംബാലെ(73), ഹാരി കെയ്ന്‍(86, 89) എന്നിവര്‍ രണ്ടാം പകുതിയില്‍ ടോട്ടനത്തിനായി ഗോള്‍ കണ്ടെത്തി.

വിന്‍ഡീസിന്റെ തുറുപ്പുച്ചീട്ട് - രൂപം കണ്ടിട്ട് 'കൊച്ചാക്കല്ലേ', ഇന്ത്യയ്ക്ക് പണികിട്ടുംവിന്‍ഡീസിന്റെ തുറുപ്പുച്ചീട്ട് - രൂപം കണ്ടിട്ട് 'കൊച്ചാക്കല്ലേ', ഇന്ത്യയ്ക്ക് പണികിട്ടും

പ്രീമിയര്‍ ലീഗില്‍ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ എവര്‍ട്ടന്‍ സമനിലയില്‍ കുടുങ്ങി. ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. മത്സരത്തിന്റെ 76-ാം മിനിറ്റില്‍ മോര്‍ഗന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായാണ് എവര്‍ട്ടന് തിരിച്ചടിയായത്. പന്തടക്കത്തില്‍ ആധിപത്യം നേടുകയും കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തത് എവര്‍ട്ടനാണ്. എന്നാല്‍ ഗോള്‍ അകന്നുനിന്നു.

tottenhamvsastonvilla

മറ്റു മത്സരങ്ങളില്‍ ബേണ്‍ലി സതാംപ്ടണെതിരെ മികച്ച വിജയം സ്വന്തമാക്കി (3-0). ബ്രിങ്ടണ്‍ വാറ്റ് ഫോഡിനേയും (3-0) തോല്‍പ്പിച്ചു. ഡോകോറിന്റെ(28) സെല്‍ഫ് ഗോളിലാണ് ബ്രിങ്ടണ്‍ ലീഡെടുത്തത്. അഡോനി(65), നീല്‍ മപെ(77) എന്നിവരും സ്‌കോര്‍ ചെയ്തു. ബേണ്‍ലിക്കുവേണ്ടി ആഷ്‌ലി(63, 70) ഇരട്ടഗോള്‍ നേടി. ജോണ്‍ ബെര്‍ഗ്(75) മൂന്നാം ഗോളും കണ്ടെത്തി. ഞായറാഴ്ച ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേയും ആഴ്‌സണള്‍ ന്യൂകാസില്‍ യുണൈറ്റഡിനേയും നേരിടും.

Story first published: Sunday, August 11, 2019, 11:23 [IST]
Other articles published on Aug 11, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X