Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാരബാവോ കപ്പില്‍ ലിവര്‍പൂളിനെ തകര്‍ത്ത് ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍; ലാലിഗയില്‍ ബാഴ്‌സയ്ക്ക് ജയം

ലിവര്‍പൂള്‍: ഇംഗ്ലീഷ് കാരബാവോ കപ്പില്‍ ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനില പങ്കിട്ടതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മുഹമ്മദ് സലാഹ് ടീമിലുണ്ടായിരുന്നെങ്കിലും സാദിയോ മാനെ, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ക്ക് വിശ്രമം നല്‍കിയ യര്‍ഗന്‍ ക്ലോപിന് പിഴച്ചു. ഇരു ടീമും 4-3-3 ഫോര്‍മേഷനിലാണ് ഇറങ്ങിയത്.

രണ്ടാം പകുതിയില്‍ സലാഹിനെ ഉള്‍പ്പെടെ പിന്‍വലിച്ച് ലിവര്‍പൂള്‍ തന്ത്രം മെനഞ്ഞെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇരു ടീമും 6 കിക്കുകള്‍ വീതമെടുത്ത മത്സരത്തില്‍ അലക്‌സാണ്ടര്‍ ലാക്കസാറ്റെ, സെട്രിക്ക് സൊയാറിസ്, ആന്‍സിലി മറ്റിലാന്‍ഡ് നിലീസ്, നിക്കോളാസ് പെപ്പെ, ജോസഫ് വില്ലോക്ക് എന്നിവര്‍ ആഴ്‌സണലിനായി വലകുലുക്കിയപ്പോള്‍ മുഹമ്മദ് എല്‍നി പെനാല്‍റ്റി പാഴാക്കി.

arsenalvsliverpool

അതേ സമയം ജെയിംസ് മില്‍നര്‍,ജിയോര്‍ജിനോ വിജിനാല്‍ഡും,താക്കുമി മിനാമിനോ,കുര്‍ട്ടിസ് ജോണിസ് എന്നിവര്‍ വലകുലുക്കിയപ്പോള്‍ ഡിവോക് ഓര്‍ഗി,ഹാരി വില്‍സന്‍ എന്നിവര്‍ക്ക് ലക്ഷ്യം പിഴക്കുകയായിരുന്നു. നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെ സംബന്ധിച്ച് നാണക്കേടുണ്ടാക്കുന്ന തോല്‍വിയാണ് ഗണ്ണേഴ്‌സിനെതിരേ വഴങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റി,ബ്രന്റ്‌ഫോര്‍ഡ്,എവര്‍ട്ടന്‍,ടോട്ടനം,ന്യൂകാസില്‍ യുണൈറ്റഡ്,മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയവരെല്ലാം ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. ടോട്ടനത്തോട് തോറ്റ് ചെല്‍സി പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

barcelonavsrccelta

ലാലിഗയിലെ മത്സരത്തില്‍ ബാഴ്‌സലോണ സെല്‍റ്റാ വിഗോയെ പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സലോണയുടെ ജയം. 42ാം മിനുട്ടില്‍ 10 പേരായി ചുരുങ്ങിയിട്ടും ബാഴ്‌സലോണയുടെ കരുത്തിനെ മറികടക്കാന്‍ സെല്‍റ്റാ വിഗോയ്ക്ക് സാധിച്ചില്ല. ലയണല്‍ മെസ്സിയെ കുന്തമുനയാക്കി അന്റോണിയോ ഗ്രിസ്മാന്‍,ഫിലിപ്പ് കുട്ടീഞ്ഞോ,ഫാറ്റി എന്നിവരെ തൊട്ടുപിന്നിലായി വിന്യസിച്ചാണ് ബാഴ്‌സലോണ തന്ത്രം മെനഞ്ഞത്. 11ാം മിനുട്ടില്‍ കുട്ടീഞ്ഞോയുടെ അസിസ്റ്റില്‍ അന്‍സുമാനി ഫാറ്റി ബാഴ്‌സയെ മുന്നിലെത്തിച്ചു.

മികച്ച രീതിയില്‍ മുന്നേറവെ ക്ലമന്റ് ലെങ്‌ലറ്റിന് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നു. 51ാം മിനുട്ടില്‍ ലൂക്കാസ് ഒലാസയുടെ സെല്‍ഫ് ഗോളില്‍ ബാഴ്‌സ സ്‌കോര്‍ബോര്‍ഡില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടില്‍ സെര്‍ജി റോബര്‍ട്ടോയാണ് ബാഴ്‌സയുടെ മൂന്നാം ഗോള്‍ നേടിയത്. ആദ്യ രണ്ട് മത്സരവും ജയിച്ച ബാഴ്‌സ 6 പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 3 മത്സരത്തില്‍ നിന്ന് 7 പോയിന്റുള്ള റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. 7 പോയിന്റുള്ള ഖത്താഫെയാണ് ഗോള്‍ശരാശരിയില്‍ മുന്നിട്ട് നില്‍ക്കുന്നത്.

Story first published: Friday, October 2, 2020, 10:27 [IST]
Other articles published on Oct 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+