വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗോള്‍ഡ് കപ്പ് ഫുട്‌ബോളില്‍ മ്യാന്‍മാറിനോട് തോറ്റ് ഇന്ത്യ പുറത്ത്

ഭുവനേശ്വര്‍: ഗോള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതകള്‍ തോല്‍വിയോടെ പുറത്ത്. മ്യാന്‍മാറിനോട് മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. ആദ്യ മത്സരത്തില്‍ ഇറാനെതിരെ ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ നേപ്പാളിനോട് തോറ്റിരുന്നു. മൂന്നു മത്സരങ്ങളും ജയിച്ച മ്യാന്‍മാര്‍ ഫൈനലില്‍ നേപ്പാളിനെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ഫിബ്രുവരി 15നാണ് ഫൈനല്‍. അവസാന മത്സരത്തില്‍ ഇറാനെ തോല്‍പ്പിച്ചാണ് നേപ്പാള്‍ ഫൈനലില്‍ ഇടം നേടിയത്.

ലോകകപ്പ്: ധോണിയെ ഇന്ത്യക്കു വേണോ? സങ്കക്കാരയുടെ അഭിപ്രായം ഇങ്ങനെ... ലോകകപ്പ്: ധോണിയെ ഇന്ത്യക്കു വേണോ? സങ്കക്കാരയുടെ അഭിപ്രായം ഇങ്ങനെ...

ഫൈനലിലെത്താന്‍ ജയം അനിവാര്യമായിരുന്ന ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം മിനിറ്റില്‍ തന്നെ ഇന്ത്യ ഗോള്‍ വഴങ്ങി. ജൂലി ക്യാവ് ആണ് ഗോള്‍ സ്‌കോറര്‍. ഗോള്‍ മടക്കാന്‍ ഇന്ത്യ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ പെനാല്‍റ്റിയിലൂടെ തെയ്ന്‍ഗി തുന്‍ ഇന്ത്യയുടെ തോല്‍വി ഉറപ്പാക്കിയ ഗോള്‍ നേടി.

football

നേപ്പാളിനോട് രണ്ട് ഗോളിന് തോറ്റ ഇന്ത്യ ടീമില്‍ രണ്ട് മാറ്റവുമായാണ് ഇറങ്ങിയത്. ഇന്ദുമതിക്ക് പകരമായി സുമിത്രയും അഞ്ജു തമാങ്ങിന് പകരമായി മനീഷയും ആദ്യ ഇലവനില്‍ ഇടം പിടിച്ചു. എന്നാല്‍, നേപ്പോളിനോട് ആദ്യ മിനിറ്റുകളില്‍ ഗോള്‍ വഴങ്ങിയ അതേ രീതിയില്‍ മ്യാന്‍മാറിനോടും പിന്നിലായതോടെ ടീം സമ്മര്‍ദ്ദത്തിനടിപ്പെട്ടാണ് കളിച്ചത്. ഗോള്‍ അവസരങ്ങള്‍ ഒരുക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടു.

Story first published: Thursday, February 14, 2019, 11:56 [IST]
Other articles published on Feb 14, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X