വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗ്; പുതുവര്‍ഷത്തിലെ ആദ്യജയം തേടി ഗോകുലം ഐസ്വാള്‍ എഫ്‌സിക്കെതിരെ

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ഗോകുലം കേരള മിസോറാം ടീം ഐസ്വാള്‍ എഫ്‌സിയെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.15നാണ് കിക്കോഫ്. അവസാന മത്സരത്തില്‍ മോഹന്‍ ബഗാനോട് തോല്‍വി വഴങ്ങിയ ഗോകുലം പുതുവര്‍ഷത്തിലെ ആദ്യ കളിയില്‍ സ്വന്തം മൈതാനത്ത് ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ്.

ആദ്യ 2 മത്സരങ്ങളിലും തകര്‍പ്പന്‍ വിജയവുമായി സീസണ്‍ ആരംഭിച്ച ഗോകുലത്തിന് മുന്നാം മത്സരത്തില്‍ അടിതെറ്റി. നാലാം മത്സരത്തില്‍ ജയത്തോടെ പോയന്റ് പട്ടികയില്‍ മുന്നേറാമെന്ന കണക്കുകൂട്ടലിലാണ് ടീം. ഫോമിലുള്ള മാര്‍ക്കസ് ജോസഫും കിസേക്കയുമാണ് ഗോകുലത്തിന്റെ പ്രതീക്ഷ. സസ്‌പെന്‍ഷനെത്തുടര്‍ന്ന് കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ആന്ദ്രെ എറ്റിനെ തിരിച്ചെത്തുന്നത് ഗോകുലത്തിന് കരുത്താകും. ഇത്തവണ കിരീടപ്രവചനത്തില്‍ ഏറെ മുന്നിലുള്ള ടീം കൂടിയാണ് ഗോകുലം.

gokulamkeralafc

സുനില്‍ ഷെട്ടിയുടെ മിസ്റ്റര്‍ മരുമകനാവുമോ രാഹുല്‍? മകളുമായുള്ള പ്രണയം സത്യമോ? പ്രതികരിച്ച് താരം...
ആഘോഷങ്ങളുടെ ഇടവേളയ്ക്കുശേഷം എത്തുന്ന ഐസ്വാള്‍ എഫ്‌സിക്കെതിരായ ഗോകുലത്തിന്റെ മത്സരം കടുക്കും. ഇന്ത്യന്‍ ദേശീയ ടീം അസിസ്റ്റന്റ് കോച്ചായിരുന്ന സ്റ്റാന്‍ലി റൊസാരിയോയാണ് ഐസ്വാള്‍ ടീമിന്റെ പരിശീലകന്‍. പരിശീലകന്‍ തന്ത്രങ്ങള്‍ തന്നെയാകും ടീമിന്റെ കരുത്ത്. അഞ്ചു കളിയില്‍നിന്നും 6 ജയം മാത്രമുള്ള ഐസ്വാള്‍ ആറാം സ്ഥാനത്താണ്. സീസണില്‍ ഒരു ജയം മാത്രമാണ് ടീമിന് നേടാനായത്. ഡി സ്‌പോര്‍ട് ചാനലില്‍ മത്സരം തത്സമയം കാണാം. ഗാലറിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

Story first published: Saturday, January 4, 2020, 12:12 [IST]
Other articles published on Jan 4, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X