Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലാസ്‌റ്റേഴ്‌സിന് പഠിച്ച് ഗോകുലം; ഉറച്ച ജയം കൈവിട്ട് കാശ്മീരിനോട് സമനില വഴങ്ങി

കോഴിക്കോട്: ഐഎസ്എല്‍ ടീം കേരള ബ്ലാസ്‌റ്റേഴ്‌സിന് സമാനമായി സമനിലക്കളിയുമായി ഐ ലീഗ് ടീം ഗോകുലവും. കളിയില്‍ ആധിപത്യം പുലര്‍ത്തിയിട്ടും ജയം നേടാനുള്ള അവസരം കേരള ടീം കൈവിട്ടു. ശനിയാഴ്ച വൈകിട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20-ാം മിനിറ്റില്‍ ലീഡെടുത്തിട്ടും കളി അവസാനിക്കുമ്പോള്‍ 1-1 എന്ന നിലയില്‍ ഗോകുലം റിയന്‍ കാശ്മീരിനോട് സമനില വഴങ്ങി.

സ്വന്തം തട്ടകത്തില്‍ ജയിച്ച് പോയന്റുനിലയില്‍ മുന്നേറാനുള്ള അവസരമാണ് ഇതോടെ ഗോകുലം കളഞ്ഞുകുളിച്ചത്. 20-ാം മിനിറ്റില്‍ പ്രീതം സിങ്ങാണ് ഗോകുലത്തിനായി സ്‌കോര്‍ ചെയ്തത്. അവസരങ്ങള്‍ തുലച്ചതിനുശേഷമായിരുന്നു ഗോകുലം ലീഡ് നേടിയത്. ഒന്നാംപകുതിയില്‍ കളിയില്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്താനും കേരള ടീമിന് കഴിഞ്ഞു.

download

രണ്ടാംപകുതിയില്‍ കൂടുതല്‍ ആക്രമണത്തോടെ തുടങ്ങിയ കാശ്മീര്‍ 69-ാം മിനിറ്റില്‍ ഒപ്പമെത്തി. സുചന്ദ്ര സിങ്ങാണ് ഒന്നാന്തരമൊരു ലോങ് റേഞ്ചറിലൂടെ കാശ്മീരിനെ ഒപ്പമെത്തിച്ചത്. പിന്നീട് ഗോള്‍ നേടാനുള്ള ഗോകുലത്തിന്റെ ശ്രമം ഫലവത്തായില്ല. ഈസ്റ്റ് ബംഗാളിനെതിരെ തോല്‍വി വഴങ്ങിയ ടീമില്‍ അഞ്ചുമാറ്റങ്ങളുമായാണ് ഗോകുലം കശ്മീരിനെ നേരിടാനിറങ്ങിയത്. സമനിലയോടെ എട്ടു മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുള്ള ഗോകുലം ആറാമതാണ്. ഇത്രയും മത്സരങ്ങളില്‍നിന്നും 14 പോയിന്റുമായി റിയല്‍ കശ്മീര്‍ രണ്ടാം സ്ഥാനത്തെത്തി.

Story first published: Sunday, December 16, 2018, 10:34 [IST]
Other articles published on Dec 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+