വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യുനൈറ്റഡ് ഗോള്‍വല കാക്കാന്‍ ഡെഹെയ തന്നെയുണ്ടാവും... നാലു വര്‍ഷത്തേക്ക് കരാര്‍ പുതുക്കി

ഇതുവരെ 367 മല്‍സരങ്ങളില്‍ താരം കളിച്ചു കഴിഞ്ഞു

ലണ്ടന്‍: സ്റ്റാര്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഡെഹെയയുമായി ഇംഗ്ലീഷ് ഗ്ലാമര്‍ ടീം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കരാര്‍ പുതുക്കി. അടുത്ത സീസണില്‍ താരത്തിനായി വമ്പന്‍ ക്ലബ്ബുകള്‍ കരുക്കള്‍ നീക്കവെയാണ് ഗോള്‍മുഖത്ത് തങ്ങള്‍ക്കു ഏറ്റവും വിശ്വസ്തനായ ഡെഹെയെയെ യുനൈറ്റഡ് നിലനിര്‍ത്തിയത്. നാലു വര്‍ഷത്തെ കരാറിലാണ് താരം ഒപ്പു വച്ചിരിക്കുന്നത്. 2023ലാണ് പുതിയ കരാര്‍ അവസാനിക്കുക. വേണമെങ്കില്‍ ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടാമെന്ന ഉപാധിയും ഇതില്‍പ്പെടുന്നു.

degea

2011ലാണ് സ്പാനഷ് ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡില്‍ നിന്നും ഡെഹെയ യുനൈറ്റഡിലേക്കു ചേക്കറിയത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ടീമിന്റെ തുറുപ്പുചീട്ടുകളിലൊന്നായി താരം മാറുകയും ചെയ്തു. യുനൈറ്റഡിനു വേണ്ടി ഇതുവരെ 367 മല്‍സരങ്ങളില്‍ ഡെഹെയ ഗോള്‍വല കാത്തിട്ടുണ്ട്.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: 150 കിമി വേഗമോ? അവന്‍ പുലിക്കുട്ടി തന്നെ... പുകഴ്ത്തി ക്ലൂസ്‌നര്‍ഇന്ത്യ vs ദക്ഷിണാഫ്രിക്ക: 150 കിമി വേഗമോ? അവന്‍ പുലിക്കുട്ടി തന്നെ... പുകഴ്ത്തി ക്ലൂസ്‌നര്‍

യുനൈറ്റഡിനൊപ്പം ഇതുവരെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലീഗ് കപ്പ്, യൂറോപ്പ ലീഗ്, കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീട വിജയങ്ങളില്‍ ഡെഹെയ പങ്കാളിയായിക്കഴിഞ്ഞു. എട്ടു വര്‍ഷം ഈ മഹത്തായ ക്ലബ്ബിനൊപ്പം തുടരാനായത് വലിയ അംഗീകാരമായാണ് കാണുന്നതെന്നും ഇപ്പോള്‍ ടീമുമായുള്ള കരാര്‍ നീട്ടിയത് ഏറെ അഭിമാനം നല്‍കുന്നതായും ഡെഹെയ പ്രതികരിച്ചു.

Story first published: Tuesday, September 17, 2019, 16:16 [IST]
Other articles published on Sep 17, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X