ഐഎസ്എല്‍; ബ്ലാസ്റ്റേഴ്‌സിനെ മറികടക്കാന്‍ ജംഷേദ്പൂര്‍, എതിരാളിയായി ഗോവ
ജംഷേദ്പൂര്‍: ഐഎസ്എല്‍ ആറാം സീസണിലെ അവസാന മത്സരത്തിനിറങ്ങുകയാണ് ജംഷേദ്പൂര്‍. തുടക്കം ഗംഭീരമാക്കിയിട്ടും പിന്നീട് പിന്നോക്കം പോയ ടീം അവസാന മത്സരത്തില്‍ ഗോവയെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ സ്ഥാനക്കയറ്റമാകും ലക്ഷ്യമിടുന്നത്. സീസണില്‍ മിന്നുന്ന പ്രകടനം നടത്തിയ ഗോവ ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനം നിലനര്‍ത്താനാകും ജംഷേദ്പൂരിന്റെ മൈതാനത്തിറങ്ങുക. രാത്രി 7.30നാണ് മത്സരം.
17 കളികളില്‍ നിന്നും 18 പോയന്റുള്ള ജംഷേദ്പൂര്‍ എട്ടാം സ്ഥാനത്താണ്. ജയിക്കുകയാണെങ്കില്‍ ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ഏഴാം സ്ഥാനത്തെത്താം. അതേസമയം, എതിരാളികള്‍ കരുത്തരാണെന്നതുകൊണ്ടുതന്നെ ജംഷേദ്പൂരിന് ജയിക്കുക എളുപ്പമാകില്ല. സീസണിലെ അവസാന മത്സരമായതിനാല്‍ റിസര്‍വ് കളിക്കാര്‍ക്ക് ജംഷേദ്പൂര്‍ കോച്ച് അന്റോണിയോ ഇറിയോണ്ടോ അവസരം നല്‍കിയേക്കും. കഴിഞ്ഞ അഞ്ച് കളികളിലും ജയിച്ചിട്ടില്ലാത്ത ജംഷേദ്പൂരിന് അവസാനത്തെ അങ്കവും ഏറെ കടുപ്പമുള്ളതാകും.

നിലവിലെ റണ്ണറപ്പുകളായ ഗോവ ഒടുവിലത്തെ നാലും കളികളും ജയിച്ചാണ് ലീഗിലെ അവസാനത്തെ മത്സരത്തിനിറങ്ങുന്നത്. 17 കളികളില്‍ നിന്നും 36 പോയന്റുള്ള ഗോവയ്ക്ക് ജയിച്ചാല്‍ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താം. ഇതിലൂടെ അടുത്ത സീസണിലെ എഎഫ്‌സി ചാമ്പ്യന്‍ഷിപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനും കഴിയും. ജംഷേദ്പൂരിനെതിരെ സമനില നേടിയാലും ഗോവയ്ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താം. 17 കളികളില്‍നിന്നും 41 ഗോളുകള്‍ നേടിയ ഗോവയുടെ ശക്തമായ മുന്നേറ്റനിരതന്നെയാണ് ടീമിന്റെ പ്രതീക്ഷയും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications