വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പിനു ശേഷം യൂറോ കപ്പും ജര്‍മനിയിലേക്ക്... 2024ല്‍ വേദിയാവും, വിഎആര്‍ വരുന്നു

അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗില്‍ വിഎആര്‍ പരീക്ഷിക്കും

By Manu

ബെര്‍ലിന്‍: 2024ല്‍ നടക്കാനിരിക്കുന്ന യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ വേദിയായി ജര്‍മനിയെ തിരഞ്ഞെടുത്തു. 2006ലെ ഫിഫ ലോകകപ്പിനു ആതിഥേയത്വം വഹിച്ച ശേഷം ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റ് ജര്‍മനിയില്‍ നടക്കുന്നത്. 1988നു ശേഷം ജര്‍മനി വേദിയാവുന്ന ആദ്യത്തെ യൂറോ കപ്പ് കൂടിയാണ് 2024ലേത്. വോട്ടിങില്‍ തുര്‍ക്കിയെ മറികടന്നാണ് ജര്‍മനി യൂറോ കപ്പിന്റെ ആതിഥേയത്വം സ്വന്തമാക്കിയത്.

രണ്ടൊത്താല്‍ മൂന്നൊക്കും!! ഏഷ്യാ കപ്പ് ഇന്ത്യക്കു തന്നെ... ഹിറ്റ്മാനും സംഘത്തിനും എളുപ്പമാവില്ലരണ്ടൊത്താല്‍ മൂന്നൊക്കും!! ഏഷ്യാ കപ്പ് ഇന്ത്യക്കു തന്നെ... ഹിറ്റ്മാനും സംഘത്തിനും എളുപ്പമാവില്ല

യുവ നിരയുമായി ബ്ലാസ്‌റ്റേഴ്‌സ്, ജെയിംസിന്റെ കുട്ടികള്‍ ഒരുങ്ങിത്തന്നെ.. ഇത്തവണ പിഴയ്ക്കില്ല യുവ നിരയുമായി ബ്ലാസ്‌റ്റേഴ്‌സ്, ജെയിംസിന്റെ കുട്ടികള്‍ ഒരുങ്ങിത്തന്നെ.. ഇത്തവണ പിഴയ്ക്കില്ല

1

ജര്‍മനിയും തുര്‍ക്കിയുമാണ് 2024ലെ യൂറോ കപ്പിന്റെ വേദിക്കു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ച് മല്‍സരംഗത്തുണ്ടായിരുന്നത്. എന്നാല്‍ യുവേഫയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിഭാഗം പേരും ജര്‍മനിക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നുവെന്ന് യുവേഫ പ്രസിഡന്റ് അലെക്‌സാണ്ടര്‍ സെഫെറിന്‍ വ്യക്തമാക്കി.

2

അതേസമയം, കഴിഞ്ഞ ഫിഫ ലോകകപ്പില്‍ വിജയകരമായി പരീക്ഷിക്കപ്പെട്ട വിഎആര്‍ (വീഡിയോ അസിസ്റ്റന്റ് റഫറി) സംവിധാനം അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗില്‍ പരീക്ഷിക്കാനും തീരുമാനിച്ചതായി യുവേഫ അറിയിച്ചു. കൂടാതെ 2019ലെ യുവേഫ സൂപ്പര്‍ കപ്പ്, 2020 യൂറോ കപ്പ്, 2020-21 യൂറോപ്പ ലീഗില്‍ എന്നിവയിലും വിഎആര്‍ സംവിധാനം ഉപയോഗിക്കും.

Story first published: Friday, September 28, 2018, 9:25 [IST]
Other articles published on Sep 28, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X