വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യുവേഫ നാഷന്‍സ് ലീഗ്: ഡച്ച് പടയ്ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ് ജര്‍മനി... ചരിത്രത്തിലെ നാണംകെട്ട തോല്‍വി

ആംസ്റ്റര്‍ഡാം: യുവേഫ നാഷന്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിക്ക് കനത്ത തോല്‍വി. ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താക്കളായ ഹോളണ്ടാണ് ജര്‍മനിയെ തരിപ്പണമാക്കിയത്.

ഇന്ത്യക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമായി... നേരിയ ലീഡ്, സെഞ്ച്വറിക്കരികില്‍ പന്ത് പുറത്ത്
ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഡച്ച് പട ജര്‍മനിയെ മുക്കിയത്. ഹോംഗ്രൗണ്ടില്‍ വാന്‍ ഡിജ്ക്ക്, ഡെപെ, വിജിനാല്‍ഡം എന്നിവരാണ് ഹോളണ്ടിനു വേണ്ടി ലക്ഷ്യംകണ്ടത്. ചരിത്രത്തില്‍ ഹോളണ്ടിനോട് ജര്‍മനി വഴങ്ങുന്ന ഏറ്റവും വലിയ തോല്‍വി കൂടിയാണിത്. ഇതിനു മുമ്പ് മൂന്നോ അതില്‍ കൂടുതലോ ഗോള്‍മാര്‍ജിനില്‍ ജര്‍മനി ഡച്ച് പടയ്ക്കു മുന്നില്‍ പരാജയപ്പെട്ടിട്ടില്ല.

germany-netherlnd

ടൂര്‍ണമെന്റില്‍ ഹോളണ്ടിന്റെ ആദ്യ വിജയം കൂടിയായിരുന്നു ഇത്. എന്നാല്‍, തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ജര്‍മനിക്ക് വിജയം കണ്ടെത്താനായില്ല. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരങ്ങളില്‍ ജര്‍മനി ഫ്രാന്‍സിനോട് സമനില വഴങ്ങിയപ്പോള്‍ ഹോളണ്ട് ഫ്രാന്‍സിനോട് തോല്‍വി സമ്മതിച്ചിരുന്നു. രണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് പോയിന്റുമായി ഫ്രാന്‍സും മൂന്ന് പോയിന്റുമായി ഹോളണ്ടും ഒരു പോയിന്റുമായി ജര്‍മനിയുമാണ് യഥാക്രമം ഒന്നു മുതല്‍ മൂന്നു സ്ഥാനങ്ങളിലുള്ളത്.

ടൂര്‍ണമെന്റിലെ മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് ബിയില്‍ ചെക്ക് റിപബ്ലിക്ക് 2-1ന് സ്ലൊവാക്യയെ തോല്‍പ്പിച്ചപ്പോള്‍ ഡെന്‍മാര്‍ക്ക്-അയര്‍ലാന്‍ഡ് മല്‍സരം ഗോള്‍രഹിതമായി പിരിഞ്ഞു. ഗ്രൂപ്പ് സിയില്‍ നോര്‍വെ 1-0ന് സ്ലൊവേനിയയെയും ബള്‍ഗേറിയ 2-1ന് സൈപ്രസിനെയും ഗ്രൂപ്പ് ഡിയില്‍ ജിബ്രാള്‍ട്ടര്‍ 1-0ന് അര്‍മേനിയയെയും ജോര്‍ജിയ 3-0ന് അന്‍ഡോറയെയും മസിഡോണിയ 4-1ന് ലിചെന്‍സ്‌റ്റെയ്‌നിനെയും തോല്‍പ്പിച്ചു.

Story first published: Sunday, October 14, 2018, 11:09 [IST]
Other articles published on Oct 14, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X