Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മനിക്ക് രക്ഷയില്ല; സെര്‍ബിയയ്‌ക്കെതിരെ സമനിലയുമായി രക്ഷപ്പെട്ടു

വോള്‍ഫ്‌സ്ബര്‍ഗ്: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ജര്‍മനി സെര്‍ബിയയ്‌ക്കെതിരെ സമനിലയുമായി രക്ഷപ്പെട്ടു. റഷ്യ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ജര്‍മനി ടീമില്‍ അഴിച്ചുപണിയുമായാണ് എത്തിയതെങ്കിലും സെര്‍ബിയയ്‌ക്കെതിരെ വിജയം ആഘോഷിക്കാന്‍ ടീമിന് കഴിഞ്ഞില്ല. മുന്നേറ്റനിരയുടെ പിടിപ്പുകേടാണ് ജര്‍മനിക്ക് വിജയം നിഷേധിച്ചത്.

Germany

മത്സരത്തിന്റെ 12-ാം മിനിറ്റില്‍ ലൂക്ക ജോവിച്ചിലൂടെ സെര്‍ബിയയാണ് ആദ്യം ലീഡെടുത്തത്. പിന്നീട് ജര്‍മന്‍ മുന്നേറ്റത്തെ സമര്‍ഥമായി പ്രതിരോധിക്കാനും ടീമിനു കഴിഞ്ഞു. ആദ്യ പകുതിയില്‍ ഗോള്‍ മടക്കാനുള്ള ഒന്നിലേറെ അവസരം ജര്‍മന്‍ ടീമിന് ലഭിച്ചെങ്കിലും മുതലെടുക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ നടത്തിയ തുടരാക്രമണങ്ങളാണ് ജര്‍മനിക്ക് സമനില നേടിക്കൊടുത്തത്.

പകരക്കാരനായി ഇറങ്ങിയ ലിയോണ്‍ ഗൊരെട്‌സ്‌ക 69-ാം മിനിറ്റില്‍ ജര്‍മനിക്ക് ആശ്വാസമെത്തിച്ചു. എന്നാല്‍, ജയം നേടാനുള്ള അവരുടെ ശ്രമങ്ങള്‍ പാഴായി. മത്സരം അവസാന മിനിറ്റിലേക്ക് കടന്നതോടെ സെര്‍ബിയ കടുത്ത ടാക്കിളുകളും നടത്തി. 90+3-ാം മിനിറ്റില്‍ ജര്‍മന്‍ സ്‌ട്രൈക്കര്‍ ലിറോയ് സാനെയെ മാരകമായി ഫൗള്‍ ചെയ്ത മിലാന്‍ പാവ്‌ക്കോവിനെ ചുവപ്പുകാര്‍ഡ് കാട്ടി റഫറി പുറത്താക്കുകയും ചെയ്തു. യൂറോ 2020 യോഗ്യതാ മത്സരത്തില്‍ ഹോളണ്ടിനെ നേരിടാനൊരുങ്ങുന്ന ജര്‍മനിക്ക് മത്സരഫലം ആത്മവിശ്വാസമേകില്ല.

Story first published: Thursday, March 21, 2019, 11:37 [IST]
Other articles published on Mar 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+