വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗ്ലാമര്‍ പോര് സമനിലയില്‍... ജര്‍മനിയെ പിടിച്ചുകെട്ടി അര്‍ജന്റീന, വീഡിയോ

രണ്ടാം പകുതിയിലാണ് അര്‍ജന്റീന രണ്ടു ഗോളുകളും നേടിയത്

ബെര്‍ലിന്‍: ലോകം ഉറ്റുനോക്കിയ ക്ലാസിക് പോരാട്ടത്തില്‍ യൂറോപ്യന്‍ വമ്പന്‍മാരായ ജര്‍മനിയും ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീം അര്‍ജന്റീനയും തമ്മിലുള്ള സൗഹൃദ മല്‍സരം 2-2നു സമനിലയില്‍ കലാശിച്ചു. രണ്ടു ഗോളുകള്‍ക്കു പിന്നിട്ടുനിന്ന ശേഷമാണ് മുന്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിയെ അവരുടെ മൈതാനത്ത് അര്‍ജന്റീന പിടിച്ചുനിര്‍ത്തിയത്.

argen

സെര്‍ജി നാബ്രി, കെയ് ഹവേര്‍ട്ട്‌സ് എന്നിവരുടെ ഗോളുകളില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ജര്‍മനി 2-0ന് മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം പരുതിയില്‍ അര്‍ജന്റീന ശക്തമായി തിരിച്ചടിച്ചു. ലൂക്കാസ് അലാറിയോ, ലൂക്കാസ് ഒക്കാംപോസ് എന്നിവരുടെ ഗോളുകളില്‍ അര്‍ജന്റീന സമനില കൈക്കലാക്കുകയായിരുന്നു. സസ്‌പെന്‍ഷന്‍ നേരിടുന്ന സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയില്ലാതെയാണ് ഈ മല്‍സരത്തില്‍ അര്‍്ജന്റീന ഇറങ്ങിയത്.

പാകിസ്താന് നാണക്കേട്; മൂന്നാം ട്വന്റി20യിലും ശ്രീലങ്കയ്ക്ക് ജയംപാകിസ്താന് നാണക്കേട്; മൂന്നാം ട്വന്റി20യിലും ശ്രീലങ്കയ്ക്ക് ജയം

15ാം മിനിറ്റിലാണ് നാബ്രി ജര്‍മനിയെ മുന്നിലെത്തിച്ചത്. ദേശീയ ടീമിനു വേണ്ടി 11 മല്‍സരങ്ങളില്‍ നിന്നും താരത്തിന്റെ 10ാം ഗോളായിരുന്നു ഇത്. 22ാം മിനിറ്റില്‍ ജര്‍മനിയുടെ ആധിപത്യമുറപ്പിച്ച് ഹവേര്‍ട്‌സ് ലീഡുയര്‍ത്തി. നാബ്രിയാണ് ഈ ഗോളിനു വഴിയൊരുക്കിയത്. തുടര്‍ന്നും ജര്‍മനിയുടെ തുടരെയുള്ള മുന്നേറ്റങ്ങളാണ് കണ്ടത്. രണ്ടാംപകുതിയിലും ഇരുടീമുകളും ആക്രമിച്ചു കളിച്ചു. 66ാ മിനിറ്റില്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ അലാറിയോ അര്‍ജന്റീനയുടെ ആദ്യ ഗോള്‍ മടക്കി. നിശ്ചിത സമയം അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഒകാംപോസിലൂടെ അര്‍ജന്‍ഖീന സമനിലയും കണ്ടെത്തി.

Story first published: Thursday, October 10, 2019, 10:34 [IST]
Other articles published on Oct 10, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X