വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോ 2020 യോഗ്യത: ജര്‍മനിക്കു കടുപ്പമാവും... ഹോളണ്ടിനൊപ്പം ഒരേ ഗ്രൂപ്പില്‍, ഡ്രോ പ്രഖ്യാപിച്ചു

24 ടീമുകളാണ് ഗ്രൂപ്പുഘട്ടത്തില്‍ നിന്നും യോഗ്യത നേടുക

By Manu
1

ഡബ്ലിന്‍: 2020ല്‍ നടക്കാനിരിക്കുന്ന യൂറോ കപ്പ് ഫുട്‌ബോള്‍ ചാപ്യന്‍ഷിപ്പിന്റെ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു. 10 ഗ്രൂപ്പുകളിലായി 55 ടീമുകളാണ് യൂറോ യോഗ്യത തേടി പോര്‍ക്കളത്തിലിറങ്ങുക. മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്‍മാരായ ജര്‍മനിയും ഗ്ലാമര്‍ ടീമായ ഹോളണ്ടും ഇത്തവണ ഒരേ ഗ്രൂപ്പിലാണെന്നതാണ് ശ്രദ്ധേയം. ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ബള്‍ഗേറിയ, മോണ്ടെനെഗ്രോ, കൊസോവോ എന്നിവരും ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍, ഉക്രെയ്ന്‍, സെര്‍ബിയ, ലിത്വാനിയ, ലക്‌സംബെര്‍ഗ് എന്നിവരും ഗ്രൂപ്പ് സിയില്‍ ജര്‍മനി, ഹോളണ്ട്, വടക്കന്‍ അയര്‍ലാന്‍ഡ്, എസ്‌റ്റോണിയ, ബെലാറസ് എന്നിവരും ഗ്രൂപ്പ് ഡിയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, അയര്‍ലാന്‍ഡ്, ജോര്‍ജിയ, ജിബ്രാള്‍ട്ടര്‍ എമ്മിവരും ഗ്രൂപ്പ് ഇയില്‍ ലോകകപ്പ് റണ്ണറപ്പായ ക്രൊയേഷ്യ, വെയ്ല്‍സ്, സ്ലൊവാക്യ, ഹംഗറി, അസെര്‍ബെയ്ജാന്‍ എന്നിവരും അണിനിരക്കും.

ഗ്രൂപ്പ് എഫില്‍ സ്‌പെയിന്‍, സ്വീഡന്‍, നോര്‍വെ, റുമാനിയ, ഫറോ ഐലാന്‍ഡ്‌സ്, മാള്‍ട്ട ഗ്രൂപ്പ് ജിയില്‍ പോളണ്ട്, ഓസ്ട്രിയ, ഇസ്രായേല്‍, സ്ലൊവേനിയ, മാസിഡോണിയ, ലാത്വിയ ഗ്രൂപ്പ് എച്ചില്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ്, ഐസ്‌ലാന്‍ഡ്, തുര്‍ക്കി, അല്‍ബേനിയ, മാള്‍ഡോവ, അന്‍ഡോറ ഗ്രൂപ്പ് ഐയില്‍ ബെല്‍ജിയം, റഷ്യ, സ്‌കോട്ട്‌ലാന്‍ഡ്, സൈപ്രസ്, കസാക്കിസ്താന്‍, സാന്‍ മരിനോ ഗ്രൂപ്പ് ജെയില്‍ ഇറ്റലി, ബോസ്‌നിയ, ഗ്രീസ്, ഫിന്‍ലാന്‍ഡ്, അര്‍മേനിയ, ലിച്ചെന്‍സ്റ്റെയ്ന്‍ എന്നിവരുമാണുള്ളത്.

ഡെര്‍ബിയില്‍ സ്പര്‍സിനെ തുരത്തി ഗണ്ണേഴ്‌സ്, മിന്നും ജയം... ബാഴ്‌സയും മിലാനും മുന്നേറിഡെര്‍ബിയില്‍ സ്പര്‍സിനെ തുരത്തി ഗണ്ണേഴ്‌സ്, മിന്നും ജയം... ബാഴ്‌സയും മിലാനും മുന്നേറി

ഹോക്കി ലോകകപ്പ്; ഇന്ത്യ ബെല്‍ജിയം മത്സരം സമനിലയില്‍ ഹോക്കി ലോകകപ്പ്; ഇന്ത്യ ബെല്‍ജിയം മത്സരം സമനിലയില്‍

യോഗ്യതാ റൗണ്ടിലെ 55 ടീമുകളില്‍ 20 ടീമുകളാണ് യൂറോ കപ്പിലേക്കു യോഗ്യത നേടുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ക്കായിരിക്കും യൂറോ 2020ലേക്കുള്ള ടിക്കറ്റ് ലഭിക്കുക. ഇവരെ കൂടാതെ യുവേഫ നാഷന്‍സ് ലീഗിന്റെ പ്ലേഓഫില്‍ ജയിക്കുന്ന നാലു ടീമുകള്‍ കൂടി യൂറോ കപ്പിലേക്കു യോഗ്യത കരസ്ഥമാക്കും. ആകെ 24 ടീമുകളാണ് അടുത്ത യൂറോ കപ്പില്‍ കിരീടത്തിനായി കച്ചമുറുക്കുന്നത്.

Story first published: Monday, December 3, 2018, 10:22 [IST]
Other articles published on Dec 3, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X