Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്ക് സൂപ്പര്‍ കപ്പ് ചാമ്പ്യന്മാര്‍

മ്യൂണിക്ക്: ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് ജര്‍മന്‍ സൂപ്പര്‍ കപ്പില്‍ ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്മാര്‍. കരുത്തര്‍ ഏറ്റുമുട്ടിയ ആവേശ ഫൈനലില്‍ ഡോര്‍ട്ട്മുണ്ടിനെ 3-2നാണ് ബയേണ്‍ മ്യൂണിക്ക് തകര്‍ത്തത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ സൂപ്പര്‍ കപ്പില്‍ മുത്തമിട്ടത്. ലെവന്‍ഡോസ്‌കിയെ കുന്തമുനയാക്കി 4-2-3-1 ഫോര്‍മേഷനില്‍ ബയേണ്‍ ബൂട്ടണിഞ്ഞപ്പോള്‍ ഹലാഡിനെ വജ്രായുധമാക്കി 3-4-2-1 ഫോര്‍മേഷനിലാണ് ഡോര്‍ട്ട്മുണ്ട് ഇറങ്ങിയത്.

18ാം മിനുട്ടില്‍ ബയേണ്‍ ലീഡെടുത്തു. കോറന്റിന്‍ ടോളിസ്‌കോയാണ് ബയേണിനെ മുന്നിലെത്തിച്ചത്. കടന്നാക്രമിച്ച ബയേണ്‍ 32ാം മിനുട്ടില്‍ സ്‌കോര്‍ബോര്‍ഡില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. യുവതാരം അല്‍ഫോന്‍സോ ഡേവിസ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ തോമസ് മുള്ളറിന് പിഴച്ചില്ല. മുള്ളറിന്റെ ഷോട്ട് ഡോര്‍ട്ട്മുണ്ട് പോസ്റ്റിന്റെ വലത് മൂലയിലേക്ക് പതിച്ചു. പ്രത്യാക്രമണം ശക്തമാക്കിയ ഡോര്‍ട്ട്മുണ്ട് 39ാം മിനുട്ടില്‍ തിരിച്ചടിച്ചു. ഹാലന്‍ഡ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ ജുലിയന്‍ ബ്രാന്‍ഡിറ്റാണ് പന്ത് പോസ്റ്റിലെത്തിച്ചത്.

bayernmunichvsdortmund

ആദ്യ പകുതിയില്‍ 2-1ന് ലീഡ് ബയേണിനായിരുന്നു. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ ഡോര്‍ട്ട്മുണ്ട് സമനില പിടിച്ചു. ഇത്തവണ തോമസ് ഡിലാനിയുടെ അസിസ്റ്റില്‍ ഹാലന്‍ഡാണ് ലക്ഷ്യം കണ്ടത്. സമനിലയായതോടെ ഇരു ടീമും കരുതലോടെ മുന്നേറി. പകരക്കാരെ ഇറക്കി ലീഡിനായുള്ള ശ്രമം ഇരു ടീമും നടത്തി. ഒടുവില്‍ 82ാം മിനുട്ടില്‍ മത്സരത്തിന്റെ വിധിയെഴുതിയ ഗോള്‍ പിറന്നു. ജോഷ്വാ കിമ്മിച്ചാണ് ബയേണിന്റെ വിജയ ഗോള്‍ നേടിയത്.

അവസാന മിനുട്ടുകളിലെ ഡോര്‍ട്ട്മുണ്ടിന്റെ ആക്രമണങ്ങളെ ശക്തമായി ബയേണ്‍ ചെറുത്തതോടെ 3-2ന് സൂപ്പര്‍ കപ്പ് കിരീടം ബയേണിന്റെ അലമാരയില്‍. 58 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ബയേണ്‍ 7നെതിരേ 12 ഗോള്‍ശ്രമമാണ് നടത്തിയത്. ബയേണ്‍ മ്യൂണിക്കിന്റെ എട്ടാം സൂപ്പര്‍ കപ്പ് കിരീടമാണിത്. 1987,1990,2010,2012,2016,2017,2018,2020 എന്നീ വര്‍ഷങ്ങളിലാണ് ബയേണിന്റെ കിരീട നേട്ടം. 2019ല്‍ ഡോര്‍ട്ട്മുണ്ടിനായിരുന്നു സൂപ്പര്‍ കപ്പ് കിരീടം. ഇതാണ് ബയേണ്‍ തിരിച്ചുപിടിച്ചത്. ആറ് തവണ ഡോര്‍ട്ട്മുണ്ടും സൂപ്പര്‍ കപ്പ് നേടിയിട്ടുണ്ട്.

നിലവിലെ ചാമ്പ്യന്‍സ് ലീഗ്, ബുണ്ടസ്ലീഗ ജേതാക്കളാണ് ബയേണ്‍. അവസാന സീസണില്‍ ലെവന്‍ഡോസ്‌കിയുടെ റെക്കോഡ് പ്രകടനത്തിന്റെ കരുത്തിലാണ് ബയേണ്‍ കിരീടം വാരിക്കൂട്ടിയത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പിഎസ്ജിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് ബയേണ്‍ കിരീടം ചൂടിയത്. ഇത്തവണ ബുണ്ടസ്ലീഗയിലെ തുടക്കം മോശമായിരുന്നെങ്കിലും ശക്തമായ തിരിച്ചുവരവ് ക്ലബ്ബ് നടത്തിയിരുന്നു.

Story first published: Thursday, October 1, 2020, 11:49 [IST]
Other articles published on Oct 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+