വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജയിച്ചാല്‍ ജര്‍മന്‍, തോറ്റാല്‍ കുടിയേറ്റക്കാരന്‍!! ഇനിയും താങ്ങാനാവില്ല, മനംനൊന്ത് ഓസില്‍ വിരമിച്ചു

ലോകകപ്പില്‍ ജര്‍മനിയുടെ പുറത്താവലിനെ തുടര്‍ന്ന് താരം ക്രൂശിക്കപ്പെട്ടിരുന്നു

ഓസില്‍ ഇനി ജര്‍മ്മനിക്കായി ബൂട്ട്‌കെട്ടില്ല | Oneindia Malayalam

ബെര്‍ലിന്‍: ജര്‍മനിയെയും ഫുട്‌ബോള്‍ പ്രേമികളെയും ഞെട്ടിച്ചു കൊണ്ട് സൂപ്പര്‍ താരം മെസൂദ് ഓസില്‍ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വംശീയാധിക്ഷേപം നടത്തിയതായും ലോകകപ്പില്‍ ടീം പുറത്തായതില്‍ തന്നെ ബലിയാടാക്കിയതായും ആരോപിച്ചാണ് ഓസില്‍ കളി മതിയാക്കിയത്.

വാര്‍ത്താക്കുറിപ്പിലൂടെയാണ് 29 കാരനായ താരം ഇനിയൊരിക്കലും ജര്‍മനിയുടെ ജഴ്‌സി അണിയില്ലെന്ന് വ്യക്തമാക്കിയത്. തനിക്കു നേരെയുണ്ടായത് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും ജര്‍മനിയുടെ ദേശീയ ടീമിന്റെ ജഴ്‌സിയില്‍ ഇറങ്ങുന്നത് ഇനി തനിക്ക് അഭിമാനം നല്‍കില്ലെന്നും ഓസില്‍ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

ഏറെ വിമര്‍ശനമുണ്ടായി

ഏറെ വിമര്‍ശനമുണ്ടായി

ലോക ചാംപ്യന്‍മാരെന്ന തലയെടുപ്പോടെ എത്തിയ ജര്‍മനി റഷ്യന്‍ ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ത്തന്നെ തോറ്റു പുറത്തായിരുന്നു. ലോകകപ്പിന്റെ 80 വര്‍ഷത്തെ ചരിത്രത്തില്‍ ജര്‍മനിയുടെ ഏറ്റവും ദയനീയ പ്രകടനം കൂടിയായിരുന്നു ഇത്.
ഇതേ തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനമാണ് ഓസിലിനു നേരെ ഉയര്‍ന്നത്. തുര്‍ക്കി വംശജനായ ഓസില്‍ നേരത്തേ തുര്‍ക്കി പ്രസിഡന്റ് റജബ് തൊയ്ബ് എര്‍ദോഗനെ സന്ദര്‍ശിക്കുകയും ജഴ്‌സി സമ്മാനിക്കുകയും ചെയ്തിരുന്നു. ഇത് ആയുധമാക്കിയാണ് താത്തിനെതിരേ പല ഭാഗങ്ങളില്‍ നിന്നും വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വിമര്‍ശനങ്ങളുയര്‍ന്നത്.

വംശീയാധിക്ഷേപവും അപമാനവും നേരിട്ടു

വംശീയമായി അധിക്ഷേപിക്കപ്പെടുന്നതിനൊപ്പം കടുത്ത അപമാനവുമാണ് താന്‍ നേരിട്ടതെന്ന് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന് അയച്ച ദൈര്‍ഖ്യമേറിയ കത്തില്‍ ഓസില്‍ കുറിച്ചു. അസോസിയേഷന് അയച്ച മൂന്നു പേജുള്ള കത്ത് ഓസില്‍ തന്നെയാണ് സമൂഹമാധ്യമങ്ങലിലൂടെ പുറത്തുവിട്ടത്.
ലോകകപ്പില്‍ ജര്‍മനിയുടെ തോല്‍വിക്കു ശേഷം തനിക്കും കുടുംബത്തിനും നേരെ നിരവധി ഭീഷണി സന്ദേശങ്ങളും ഫോണ്‍ കോളുകളുമെല്ലാം വന്നതായി ഓസില്‍ വെളിപ്പെടുത്തി. കൂടാതെ സമൂഹമാധ്യമങ്ങള്‍ വഴി തന്നെ അപമാനിക്കാനും ശ്രമങ്ങള്‍ നടന്നതായി താരം കുറിച്ചു. ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെയും (ഡിഎഫ്ബി) മറ്റുള്ള പലരുടെയും ഭാഗത്തു നിന്നും വളരെ മോശം അനുഭവമാണ് തനിക്കു നേരിട്ടതെന്നും അതുകൊണ്ട് തന്നെ ഇനിയൊരിക്കലും ജര്‍മനിയുടെ ജഴ്‌സി ധരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഓസില്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

നേട്ടങ്ങള്‍ അവര്‍ മറന്നു

നേട്ടങ്ങള്‍ അവര്‍ മറന്നു

2009ല്‍ ജര്‍മനിക്കു വേണ്ടി അരങ്ങേറിയതു മുതല്‍ നിരവധി നേട്ടങ്ങളില്‍ പങ്കാളിയാവാന്‍ തനിക്കായിട്ടുണ്ടെന്ന് ഓസില്‍ പറഞ്ഞു. എന്നാല്‍ ഇവയൊക്കെ മറന്ന് തന്നെ ആവശ്യമില്ലെന്ന തരത്തിലുള്ള പെരുമാറ്റമാണ് അസോസിയേഷന്റെയും മറ്റുള്ളവരുടെയും ഭാഗത്തു നിന്നുണ്ടായത്.
ഏറെ അഭിമാനത്തോടെയും ആവേശത്തോടെയുമാണ് നേരത്തേ ജര്‍മന്‍ ജഴ്‌സി ധരിച്ചിരുന്നത്. എന്നാല്‍ ഈ വികാരം ഇപ്പോള്‍ തനിക്കു നഷ്ടപ്പെട്ടതായും താരം കൂട്ടിച്ചേര്‍ത്തു.

 തോറ്റാല്‍ കുടിയേറ്റക്കാരന്‍

തോറ്റാല്‍ കുടിയേറ്റക്കാരന്‍

ടീം ജയിക്കുമ്പോള്‍ എല്ലാവര്‍ക്കും താന്‍ ജര്‍മന്‍ വംശജനാണ്. എന്നാല്‍ ജര്‍മനി തോല്‍ക്കുകയാണെങ്കില്‍ ഒരു കുടിയേറ്റക്കാരനായാണ് എല്ലാവരും തന്നെ കാണുന്നതെന്നും ഓസില്‍ ചൂണ്ടിക്കാട്ടി. ഇതിനു വേണ്ടിയല്ല ഫുട്‌ബോള്‍ കളിച്ചത്. ഇത്തരത്തിലുള്ള വംശീയാധിക്ഷേപം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും താരം വ്യക്തമാക്കി.

തന്നെ മാത്രം എന്തിന് ക്രൂശിക്കണം

തന്നെ മാത്രം എന്തിന് ക്രൂശിക്കണം

താനൊരു മുഴുവന്‍ ജര്‍മന്‍ വംശനല്ലെന്ന് എല്ലാവര്‍ക്കുമറിയാം. അങ്ങനെയാണെങ്കില്‍ താന്‍ മാത്രമല്ല സുഹൃത്തുക്കളും മുന്‍ ടീമംഗങ്ങളുമായ ലൂക്കാസ് പൊഡോള്‍സ്‌കി, മിറോസ്ലാവ് ക്ലോസെ എന്നിവര്‍ ജര്‍മന്‍-പോളണ്ട് വംശജരാണ്. അവര്‍ക്കൊന്നും ഇത്തരത്തിലുള്ള വംശീയാധിക്ഷേപം നേരിട്ടില്ലില്ല.
താനൊരു ജര്‍മന്‍-തുര്‍ക്കി വംശജനായതു കൊണ്ടും മുസ്ലീമായതു കൊണ്ടുമാണോ ഇത്തരത്തില്‍ വിവേചനം നേരിടുന്നതെന്നും ഓസില്‍ അസോസിയേഷന് അയച്ച കത്തില്‍ ചോദിക്കുന്നു.

കൂടിക്കാഴ്ചയില്‍ തെറ്റില്ല

നേരത്തേ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനത്തില്‍ തെറ്റൊന്നുമില്ലെന്ന് ഓസില്‍ വ്യക്തമാക്കിയിരുന്നു. അത്തരമൊരു കൂടിക്കാഴ്ചയ്ക്കു വിസമ്മതിച്ചിരുന്നെങ്കില്‍ തന്റെ പിന്‍ഗാമികളെ അപമാനിക്കുന്നതിന് തുല്യമാവുമായിരുന്നുവെന്നും താരം ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വര്‍ഷം മേയിലാണ് ലണ്ടനില്‍ വച്ച് ഓസില്‍ എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് തന്റെ ക്ലബ്ബായ ആഴ്‌സനലിന്റെ ജഴ്‌സിയും അദ്ദേഹം പ്രസിഡന്റിനു സമ്മാനിച്ചിരുന്നു. ഓസിലിനൊപ്പം മറ്റൊരു ജര്‍മന്‍-തുര്‍ക്കി വംശജനായ മാഞ്ചസ്റ്റര്‍ സിറ്റി താരം ഇകെയ് ഗ്യുന്‍ഡോഗനുമുണ്ടായിരുന്നു.

പന്ത് പോലും കാണാന്‍ ആഗ്രഹിച്ചില്ല!! ഏറെ കരഞ്ഞു... ലോകകപ്പ് ദുരന്തം തളര്‍ത്തിയെന്ന് നെയ്മര്‍ പന്ത് പോലും കാണാന്‍ ആഗ്രഹിച്ചില്ല!! ഏറെ കരഞ്ഞു... ലോകകപ്പ് ദുരന്തം തളര്‍ത്തിയെന്ന് നെയ്മര്‍

Story first published: Monday, July 23, 2018, 10:22 [IST]
Other articles published on Jul 23, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X