Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിക്കാർഡോയെ ടീമിലെത്തിക്കാൻ ജർമൻ വമ്പന്മാർ

എ സി മിലാൻറെ സ്വിസ്സ് ലെഫ്റ് ബാക്കായ റിക്കാർഡോ റോഡ്രിഗ്രസിനെ സ്വന്തം ടീമിലെത്തിക്കാൻ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കും ബൊറൂസിയ ഡോർട്ട്മുണ്ടും തമ്മിൽ പൊരിഞ്ഞ ശ്രമം.ഈ സീസണിൽ മിലാന്റെ തുറുപ്പുചിട്ടുകളിൽ ഒന്നാനായിരുന്നു റിക്കാർഡോ.മിലാൻ കോച്ചായി ഗട്ടൂസോ വന്നതുമുതൽ റിക്കാർഡോ ടീമിലെ സ്ഥിരസാനിധ്യമായിമാറി.ബുണ്ടസ് ലീഗയിൽ വോൾഫ്സ്ബർഗിന്റെ താരമായിരുന്ന റിക്കാർഡോ 2017 ലാണ് എ സി മിലാനിലേക്കെത്തിയത്.

അടുത്ത സീസോണിനു മുൻപേ പ്രതിരോധനിര പൊളിച്ചുപണിയാൻ ഒരുങ്ങുന്ന ബയേണിന്റെ പ്രധാന നോട്ടപുള്ളികളിൽ ഒന്നാണ് ഈ ഇരുപത്തിയഞ്ചുകാരൻ.സ്പാനിഷ് ലെഫ്റ് ബാക്ക് താരമായ ജുവാൻ ബെർണാട്ടിന് പകരക്കാരനായിട്ടാണ് റിക്കാർഡോയെ ബയേൺ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.എന്നാൽ റിക്കാർഡോയുടെ സ്വന്തം നാട്ടുകാരനായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ പരിശീലകൻ ലൂസിയാന ഫേവറേ നേരത്തെ തന്നെ താരത്തിനായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ricardorodriguez

2001 ൽ എഫ് സി ഷ്വാമൻസിൻ എന്ന സ്വിസ് ക്ലബ്ബിനുവേണ്ടി കളിച്ചുതുടങ്ങിയ റിക്കാർഡോ 2002 ൽ സൂറിച്ച് എന്ന ക്ലബ്ബിലേക്ക് കൂടുമാറി.പിന്നെ 2012 ൽ വി.എഫ്.എൽ വോൾഫ്സ്ബർഗിലെത്തി.വോൾഫ്സ്ബർഗിനായി 160 ലേറെ മത്സരങ്ങൾ കളിച്ചിട്ടുള്ള റിക്കാർഡോ 21 ഗോളുകളും നേടിട്ടുണ്ട്.2011 മുതൽ ദേശിയ ടീമിനുവേണ്ടി കളിച്ചുതുടങ്ങിയ റിക്കാർഡോ ലോകകപ്പ്,യൂറോ,ഒളിമ്പിക്സ് മത്സരങ്ങളിലും സ്വിറ്റസർലാണ്ടിനുവേണ്ടി കളിച്ചിട്ടുണ്ട്.ലെഫ്റ് ബാക്ക് അല്ലാതെ മിഡ്‌ഫീൽഡറായും കഴിവ് തളിച്ചിട്ടുള്ള താരം കൂടിയാണ് റിക്കാർഡോ.

Story first published: Saturday, June 2, 2018, 16:11 [IST]
Other articles published on Jun 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+