ചാമ്പ്യപൻസ് ലീഗിലെ മികച്ച ഗോൾ; റൊണാൾഡോയെ പിന്തളി ഗാരെത് ബെയ്‌ൽ
ഈ സീസൺ ചാമ്പ്യൻസ് ലീഗിലെ മികച്ച ഗോൾ റയൽ മാഡ്രിഡ് താരം ഗാരെത് ബെയ്‌ലിൻറെത്.യുവന്റസിനെതിരെ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ബൈസിക്കിൾ കിക്ക് ഗോളിനെ മറികടന്നാണ് ബെയ്‌ലിന്റെ ഗോൾ ഒന്നാമതെത്തിയത്. റൊണാൾഡോ നേടിയതിന് സമാനമായ രീതിയിൽ ലിവര്പൂളിനെതിരെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബെയ്‌ൽ ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടിയിരുന്നു.ഈ രണ്ട് ബൈസിക്കിൾ ഗോളുകളിൽ ഒന്നായിരിക്കും മികച്ച ഗോളായി തിരഞ്ഞെടുക്കുകയെന്നായിരുന്നു ആരാധകരുടെ വിശ്വസം എന്നാൽ ബെയ്‌ൽ ബൊറുസിയ ഡോർട്മുണ്ടിനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ നേടിയ ഫസ്റ്റ് ടൈം വോളി ഷോട്ട് ഗോളാലാണ് 2018 ചാമ്പ്യൻസ് ലീഗിലെ മികച്ച ഗോളായി തിരഞ്ഞെടുത്തത്.

ബൊറുസിയയുടെ മൈതാനത് നടന്ന മത്സരത്തിൽ 18 ആം മിനുട്ടിൽ കർവഹാൾ ഉയർത്തി നൽകിയ പാസ്സ് നിലം തൊടുന്നതിനു മുൻപേ തകർപ്പൻ വോളി ഷോട്ടിലൂടെ ഡോർട്മുണ്ടിന്റെ ഗാരെത് ബെയ്‌ൽ വലയിലെത്തിക്കുകയായിരുന്നു.മൊത്തം വോട്ടിന്റെ 19 ശതമാനം നേടികൊണ്ടാണ് ഗാരെത് ബെയ്‌ലിന്റെ ഗോൾ മികച്ച ഗോളായി മാറിയത്.രണ്ടാം സ്ഥാനത്തെത്തിയ റൊണാൾഡോയുടെ ഗോളിന് 18 ശതമാനം വോട്ടുകളെ സ്വന്തമാക്കാനായുള്ളു. 12 ശതമാത്തോടെ ബെയ്‌ലിന്റെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഗോളും പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഇടംപിടിച്ചു.
2013 ലാണ് വെയിൽസ് താരം ടോട്ടൻഹാമിൽ നിന്ന് റയൽ മാഡ്രിഡിലേക്കെത്തിയത്.അടുത്ത സീസണിൽ ബെയ്‌ൽ റയൽ മാഡ്രിഡ് വിടുമെന്ന് കാര്യവും ഏറെ കുറെ ഉറപ്പായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications