Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയല്‍ മാഡ്രിഡിന് ബെയ്‌ലിനെ വേണ്ട; പൊട്ടിത്തെറിച്ച് ഏജന്റ്, ടോട്ടനത്തിലേക്ക് മടങ്ങിപ്പോകും?

മാഡ്രിഡ്: ബെയ്ല്‍സ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഗാരത് ബെയ്ല്‍ റയല്‍ മാഡ്രിഡില്‍ നിന്ന് പുറത്തേക്ക്.ഗാരത് ബെയ്‌ലിനെ ഇത്തവണ ടീമില്‍ ഉള്‍പ്പെടുത്താന്‍ റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനസിന്‍ സിദാന്‍ വിമുഖത അറിയിച്ചതോടെ താരം ക്ലബ്ബ് വിടേണ്ടിവരുമെന്നുറപ്പായി. ബെയ്‌ലിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ടീം വിടുന്നതാണ് ക്ലബ്ബിനും അദ്ദേഹത്തിനും നല്ലതെന്നുമാണ് സിദാന്‍ പ്രതികരിച്ചത്. ഇതിനെതിരേ ശക്തമായ രീതിയില്‍ ബെയ്‌ലിന്റെ ഏജന്റ് പ്രതികരിക്കുകയും ചെയ്തു.

garethbale

ടീമിന് മഹത്തായ നേട്ടങ്ങള്‍ സമ്മാനിച്ച ബെയ്‌ലിനെതിരേ ഇത്തരത്തില്‍ പ്രതികരിച്ച സിദാന്‍ ഒരു അപമാനമാണെന്നാണ് ബെയ്‌ലിന്റെ ഏജന്റായ ബാര്‍നെറ്റ് പറഞ്ഞത്. പ്രീ സീസണില ടീമില്‍ നിന്ന് ബെയ്‌ലിനെ തഴഞ്ഞത് ചതിയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ബെയ്‌ലുമായി യാതൊരു വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും ക്ലബ്ബിന്റെ ഭാവിക്കനുസരിച്ചുള്ള തീരുമാനങ്ങള്‍ മാത്രമാണിതെന്നുമാണ് സിദാന്‍ പറയുന്നത്. എന്തായാലും ഈ സീസണില്‍ റയല്‍ നിരയില്‍ ബെയ്‌ലുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതോടെ പകരക്കാരനായി ബെയ്‌ലിനെ വാഴ്ത്തിയെങ്കലും താരം നിരാശപ്പെടുത്തി. ഇതോടെയാണ് റയല്‍ മാനേജ്‌മെന്റ് താരത്തിനെതിരേ തിരിഞ്ഞത്. പരിക്കും ഫോമില്ലായ്മയും വേട്ടയാടുന്ന താരം ഇനിയെങ്ങോട്ടെന്നത് വലിയ ചോദ്യമാണ്. മുന്‍ ക്ലബ്ബായ ടോട്ടനത്തിലേക്ക് ബെയ്ല്‍ മടങ്ങിപ്പോവാനാണ് സാധ്യത കൂടുതല്‍. താരത്തിനായി 436 കോടി രൂപ ടോട്ടനം ഓഫര്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ 730 കോടി രൂപയ്ക്ക് വാങ്ങിയ ബെയ്‌ലിനെ നഷ്ടത്തില്‍ കൈമാറാന്‍ റയല്‍ തയ്യാറാവുമോയെന്ന് കണ്ടറിയണം. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയും ബെയ്‌ലിനായി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.നെയ്മര്‍ ടീം വിടുന്നത് മുന്നില്‍ക്കണ്ടാണ് പിഎസ്ജിയുടെ നീക്കം.ചൈനീസ് ക്ലബ്ബില്‍ നിന്ന് ഓഫര്‍ ലഭിച്ചെങ്കിലും ബെയ്ല്‍ അത് നിരസിച്ചതായാണ് റിപ്പോര്‍ട്ട്.ബെയ്‌ലിനെ കൈമാറുന്നതിലൂടെ ലഭിക്കുന്ന തുകയ്ക്ക് പോള്‍ പോഗ്ബയെ ടീമില്‍ എത്തിക്കാനാണ് റയല്‍ പദ്ധതിയിടുന്നത്.

Story first published: Tuesday, July 23, 2019, 17:23 [IST]
Other articles published on Jul 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+