For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ടോട്ടനത്തിലേക്ക് മടങ്ങിയെത്തി ബെയ്ല്‍, തിയാഗോ അല്‍ക്കാന്റര ലിവര്‍പൂളില്‍

മാഡ്രിഡ്/ലണ്ടന്‍: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഗാരത് ബെയ്ല്‍ ടോട്ടനത്തില്‍ തിരികയെത്തി. ഒരു വര്‍ഷത്തെ വായ്പയിലാണ് റയല്‍ മാഡ്രിഡില്‍ നിന്ന് പഴയ തട്ടകമായ ടോട്ടനത്തിലേക്ക് ബെയ്‌ലിന്റെ മടങ്ങിവരവ്. സിനദിന്‍ സിദാന്‍ പരിശീലകനായുള്ള റയല്‍ മാഡ്രിഡില്‍ ബെയ്ല്‍ മിക്ക സമയത്തും ടീമിന് പുറത്തായിരുന്നു. ഈ അടുത്ത് നടന്ന മത്സരങ്ങളിലെല്ലാം കാഴ്ചക്കാരനായി ബെയ്‌ലിനെ ബെഞ്ചിലിരുത്ത നിലപാടാണ് സിദാന്‍ സ്വീകരിച്ചത്. ഇതിനെതിരേ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നുവന്നിരുന്നു. ബെയ്ല്‍ തങ്ങളുടെ ഗെയിം പ്ലാനിന്റെ ഭാഗമല്ലെന്ന തരത്തില്‍ ക്ലബ്ബിന്റെ ഭാഗത്ത് നിന്ന് തുറന്നുപറച്ചില്‍ വരെ ഉണ്ടായ സാഹചര്യത്തിലാണ് അദ്ദേഹം ടോട്ടനത്തിലേക്ക് മടങ്ങിയത്. ടോട്ടനത്തിലെത്തി ബെയ്ല്‍ മെഡിക്കല്‍ പൂര്‍ത്തിയാക്കി.

അടുത്ത ദിവസം തന്നെ അദ്ദേഹം ക്ലബ്ബിനൊപ്പം പരിശീലനം ആരംഭിക്കുമെന്നാണ് വിവരം. മുന്‍ റയല്‍ മാഡ്രിഡ്,മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ജോസ് മൗറീഞ്ഞോയാണ് നിലവിലെ ടോട്ടനത്തിന്റെ കോച്ച്. മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവം നിഴലിച്ച് നില്‍ക്കുന്ന ടോട്ടനത്തില്‍ ബെയ്‌ലിന്റെ സാന്നിധ്യം ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്. മൗറീഞ്ഞോയ്ക്കും ഇഷ്ടപ്പെട്ട താരങ്ങളിലൊരാളാണ് ബെയ്ല്‍ എന്നതിനാല്‍ ഈ കൂട്ടുകെട്ട് ക്ലബ്ബിന് നേട്ടമുണ്ടാക്കുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. 2013ല്‍ ടോട്ടനത്തില്‍ നിന്ന് റെക്കോഡ് തുകയ്ക്കാണ് ബെയ്ല്‍ റയലിലെത്തിയത്. ക്ലബ്ബിനൊപ്പം രണ്ട് ലാലിഗ,നാല് ചാമ്പ്യന്‍സ് ലീഗ്,കോപ്പാ ഡെല്‍റേ,സൂപ്പര്‍ കോപ്പ,സൂപ്പര്‍ കപ്പ്,മൂന്ന് ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം എന്നിവ ബെയ്ല്‍ നേടിയിട്ടുണ്ട്. റയലിനുവേണ്ടി 171 മത്സരത്തില്‍ നിന്ന് 80 ഗോളാണ് ബെയ്ല്‍ നേടിയത്.

thiago-alcantara

മറ്റൊരു നിര്‍ണ്ണായക കൂടുമാറ്റവും സംഭവിച്ചു. ബയേണ്‍ മ്യൂണിക്കിന്റെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ തിയാഗോ അല്‍ക്കാന്റര ലിവര്‍പൂളുമായി കരാറിലെത്തി. 2013 മുതല്‍ ബയേണ്‍ മ്യൂണിക്കിന്റെ നിര്‍ണ്ണായക താരമായിരുന്ന അല്‍ക്കാന്റര ഇത്തവണ ബുണ്ടസ്ലീഗ,ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയാണ് ബയേണില്‍ നിന്ന് പടിയിറങ്ങിയത്. ഇത്തവണ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ക്കൊപ്പം പന്ത് തട്ടാനുള്ള അല്‍ക്കാന്റരയുടെ തീരുമാനം ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. ലിവര്‍പൂളില്‍ ആറാം നമ്പര്‍ ജഴ്‌സിയിലാവും തിയാഗോ കളിക്കുക. 25 മില്യണ്‍ യൂറോയ്ക്കാണ് കൈമാറ്റം. കഴിഞ്ഞ ദിവസം താരം മെഡിക്കലും പൂര്‍ത്തിയാക്കിയിരുന്നു. 'വളരെ സന്തോഷം. ഈ നിമിഷത്തിനുവേണ്ടി ഏറെ നാളായി കാത്തിരിക്കുകയാണ്. ഇവിടെ എത്തിയതില്‍ വളരെ വളരെ സന്തോഷവാനാണ്'-അല്‍ക്കാന്റര പറഞ്ഞു. നേരത്തെ ബാഴ്‌സലോണയ്ക്കുവേണ്ടിയും അല്‍ക്കാന്റര കളിച്ചിട്ടുണ്ട്. ബയേണിനൊപ്പം ഏഴ് ബുണ്ടസ്ലീഗയും ഒരു ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Saturday, September 19, 2020, 15:14 [IST]
Other articles published on Sep 19, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+