ലണ്ടന്‍: മാഞ്ച്‌സറ്റര്‍ സിറ്റി ഗബ്രിയേല്‍ ജീസസുമായുള്ള കരാര്‍ രണ്ടുവര്‍ഷത്തേക്ക് പുതുക്കി. ഇതോടെ ബ്രസീലിയന്‍ 2023വരെ ക്ലബ്ബിനൊപ്പം തുടരുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിനുവേണ്ടി കാര്യമായ പ്രകടനം നടത്താനായില്ലെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഉശിരന്‍ കളിയാണ് കാഴ്ചവെച്ചിരുന്നത്.

കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും സിറ്റിയിലെ ജീവിതം തന്നെ മാറ്റിമറിച്ചിട്ടുണ്ട്. പെപ് ഗാര്‍ഡിയോളയ്ക്ക് കീഴില്‍ കളിക്കുക വലിയ കാര്യമാണ്. വലിയ ക്ലബ്ബായ സിറ്റി കൂടുതല്‍ വലുതായി വരികയാണെന്നും ജീസസ് പറഞ്ഞു. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ വലിയ പ്രതീക്ഷകളാണുള്ളതെന്നും താരം വ്യക്തമാക്കി. ഞായറാഴ്ച ചെല്‍സിക്കെതിരെ നടക്കാനിരിക്കുന്ന കമ്യൂണിറ്റി ഷീല്‍ഡ് പോരാട്ടത്തിന് മുന്നോടിയായി ജീസസ് ടീമിനൊപ്പം പരിശീലനം നടത്തുകയാണ്.