റോം: ഫ്രാന്‍സിന്റെ മുന്‍ വിവാദ ഫീല്‍ഡര്‍ ഫ്രാങ്ക് റിബറിക്കു മൂന്നു മല്‍സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. ഇറ്റാലിയന്‍ ലീഗിലെ കഴിഞ്ഞ മല്‍സരത്തിനു ശേഷം ഗ്രൗണ്ട് വിടവെ അസിസ്റ്റന്റ് റഫറിയെ ഇടിച്ചു തെറിപ്പിച്ചതാണ് റിബറിക്കെതിരായ കുറ്റം. വിലക്ക് വന്നതിനു പിന്നാലെ സംഭവത്തിന്റെ പേരില്‍ താരം ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്. കളി കഴിഞ്ഞ ശേഷം ഗ്രൗണ്ട് വിടവെ് റിബറി അസിസ്റ്റന്റ് റഫറിയായ മറ്റെയോ പസ്സേറിയെ ഇടിക്കുകയും മോശം വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തതായി ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രാത്രിയിലെ സംഭവത്തില്‍ മാപ്പു ചോദിക്കുന്നു. ടീമംഗങ്ങളോടും കോച്ചിനോടും ആരാധകരോടും മാപ്പു ചോദിക്കുന്നതായും റിബറി ട്വിറ്ററില്‍ കുറിച്ചു. പസ്സേറിയോടു ക്ഷമ ചോദിക്കുന്നു. മല്‍സരശേഷം കടുത്ത ടെന്‍ഷനും കോപവുമാണ് ഉണ്ടായത്. തന്റെ അപ്പോഴത്തെ മാനസികാവസ്ഥ അദ്ദേഹത്തിനു ബോധ്യമാവുമെന്നാണ് കരുതുന്നതെന്നും റിബറി വിശദമാക്കി.
എന്തുകൊണ്ട് അക്കാര്യം മറച്ചു വച്ചു? ഷാക്വിബിനെതിരേ വിലക്ക് വന്നേക്കും!! ഐസിസി കലിപ്പില്‍
ഈ സീസണിനു മുമ്പാണ് റിബറി ഫിയൊറെന്റീനയിലെത്തിയത്. ലാസിയോക്കെതിരേ ഫിയൊറെന്റീനയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയത് റിബറിയായിരുന്നു. 75ാം മിനിറ്റില്‍ താരത്തെ കോച്ച് പിന്‍വലിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് റിബറി കളംവിട്ടത്. മല്‍സരം 1-1ന് അവസാനിക്കുമെന്നിരിക്കെയാണ് ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് ലാസിയോ വിജയഗോള്‍ നേടിയത്. ഈ ഗോളിനു തൊട്ടുമുമ്പ് ഫൗളിനെ തുടര്‍ന്നു ഫിയൊറെന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിക്കേണ്ടതായിരുന്നു. പക്ഷെ റഫറി ഫ്രീകിക്ക് അനുവദിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കളി അവസാനിച്ച ശേഷം അസിസ്റ്റന്റ് റഫറിക്കു നേരെ റിബറി തട്ടിക്കയറിയത്.