വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഡി മരിയക്ക് ഡബിള്‍; നൈസിനെ തകര്‍ത്ത് പിഎസ്ജി കുതിപ്പ്

നൈസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ കുതിപ്പ് തുടരുന്നു. അവസാന മത്സരത്തില്‍ നൈസിനെ ഒന്നിനെതിരേ നാല് ഗോളിന് തകര്‍ത്ത പിഎസ്ജി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഊട്ടി ഉറപ്പിച്ചു.10 മത്സരം പൂര്‍ത്തിയാവുമ്പോള്‍ 24 പോയിന്റാണ് പിഎസ്ജിയുടെ സമ്പാദ്യം. എട്ട് മത്സരത്തിലും വിജയിച്ചപ്പോള്‍ രണ്ട് മത്സരം തോറ്റു. 19 പോയിന്റുമായി നാന്റീസാണ് രണ്ടാമത്. പരിക്കേറ്റ നെയ്മറിന്റെ അഭാവത്തില്‍ മത്സരിക്കാനിറങ്ങിയ പിഎസ്ജിക്കുവേണ്ടി ഏഞ്ചല്‍ ഡി മരിയ ഇരട്ടഗോള്‍ നേടി.

15ാം മിനുട്ടില്‍ ഇക്കാര്‍ഡിയുടെ അസിസ്റ്റില്‍ ഡി മരിയ ആദ്യ ഗോള്‍ നേടിയപ്പോള്‍ 21ാം മിനുട്ടില്‍ മ്യൂണിയറിന്റെ അസിസ്റ്റിലാണ് ഡി മരിയയുടെ രണ്ടാം ഗോള്‍. ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡ് നിലനിര്‍ത്താനും പിഎസ്ജിക്കായി. 61 ശതമാനം പന്തടക്കവും 24 ഗോള്‍ശ്രമവുമായി കണക്കിലും പിഎസ്ജി ഏറെ മുന്നിലായിരുന്നു. 67ാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കി ആതിഥേയരായ നൈസ് തിരിച്ചുവരവ് സൂചന നല്‍കി. ഇഗ്നീഷ്യസ് ഗാംഗോയാണ് ഗോള്‍ നേടിയത്.

football

പേരുമാറ്റിയെത്തുന്ന ഒഡിഷ ഐഎസ്എല്‍ അരങ്ങേറ്റത്തിന്; ശക്തിയും ദൗര്‍ബല്യവും, സാധ്യതകളുംപേരുമാറ്റിയെത്തുന്ന ഒഡിഷ ഐഎസ്എല്‍ അരങ്ങേറ്റത്തിന്; ശക്തിയും ദൗര്‍ബല്യവും, സാധ്യതകളും

മികച്ച പ്രതിരോധവുമായി മുന്നേറവെ രണ്ട് താരങ്ങള്‍ക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നതാണ് നൈസിന് തിരിച്ചടിയായത്. 74ാം മിനുട്ടില്‍ സൈപ്രനിനും 76ാം മിനുട്ടില്‍ ഹെറില്ലിയ്ക്കുമാണ് ചുവപ്പുലഭിച്ചത്. ഒമ്പത് പേരായി ചുരുങ്ങിയ ശേഷവും നൈസ് പൊരുതി നോക്കിയെങ്കിലും അവസാന നിമിഷം പിഎസ്ജി ആധിപത്യം നേടി. 88ാം മിനുട്ടില്‍ കെയ്‌ലിന്‍ എംബാപ്പ പിഎസ്ജിക്ക് മൂന്നാം ഗോള്‍ സമ്മാനിച്ചപ്പോള്‍ ഇഞ്ചുറി ടൈമില്‍ മൗറോ ഇക്കാര്‍ഡിയാണ് പിഎസ്ജിയുടെ സ്‌കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കിയത്.

Story first published: Saturday, October 19, 2019, 17:17 [IST]
Other articles published on Oct 19, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X