വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കവാനി തുടക്കമിട്ടു, ലീഡുയര്‍ത്തി എംബാപ്പ, നെയ്മര്‍ പൂര്‍ത്തിയാക്കി; മിന്നും ജയവുമായി പിഎസ്ജി

പാരിസ്: ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജി (പാരിസ് സെന്റ് ജര്‍മെയ്ന്‍) വിജയകുതിപ്പ് തുടരുന്നു. ത്രിമൂര്‍ത്തികള്‍ ഗോളുമായി നിറഞ്ഞാടിയ മല്‍സരത്തില്‍ പിഎസ്ജി 3-1ന് ഏംഗേഴ്‌സിനെയാണ് പരാജയപ്പെടുത്തിയത്.

പിഎസ്ജിക്കു വേണ്ടി സൂപ്പര്‍ താരങ്ങളായ നെയ്മര്‍, എഡിന്‍സന്‍ കവാനി, കിലിയന്‍ എംബാപ്പ എന്നിവര്‍ ലക്ഷ്യംകണ്ടു. കളിയുടെ 12ാം മിനിറ്റില്‍ കവാനിയിലൂടെയാണ് പിഎസ്ജി ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. എന്നാല്‍, 22ാം മിനിറ്റില്‍ തോമസ് മന്‍ഗാനിയിലൂടെ ഏംഗേഴ്‌സ് ഒപ്പമെത്തി.

kylian mbappe

കളിയുടെ രണ്ടാംപകുതിയില്‍ വോളി ഷോട്ടിലൂടെ എംബാപ്പ പിഎസ്ജിയുടെ ലീഡുയര്‍ത്തി. 51ാം മിനിറ്റിലായിരുന്നു എംബാപ്പയുടെ ഗോള്‍. 66ാം മിനിറ്റില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിലൂടെ പിഎസ്ജി ഗോള്‍പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. എംബാപ്പയും കവാനിയും മികച്ച പാസിങ് ഗെയിമിലൂടെ നല്‍കിയ പന്ത് നെയ്മര്‍ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. സീസണിലെ തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ പിഎസ്ജി പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ്.

<strong>പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനിലപ്പൂട്ട്; അക്കൗണ്ട് തുറന്ന് ആഴ്‌സനല്‍... ഹാട്രിക്ക് വിജയവുമായി ലിവര്‍പൂള്‍ </strong>പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനിലപ്പൂട്ട്; അക്കൗണ്ട് തുറന്ന് ആഴ്‌സനല്‍... ഹാട്രിക്ക് വിജയവുമായി ലിവര്‍പൂള്‍

Story first published: Sunday, August 26, 2018, 10:44 [IST]
Other articles published on Aug 26, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X