വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മൊണാക്കോയ്‌ക്കൊപ്പം ഹെന്റിക്ക് രണ്ടാമൂഴം... ടീമിനെ ഫ്രഞ്ച് ഇതിഹാസം പരിശീലിപ്പിക്കും

താരം കരിയര്‍ ആരംഭിച്ചത് മൊണാക്കോയോടൊപ്പമാണ്

By Manu
1

പാരീസ്: ഫ്രാന്‍സിന്റെ മുന്‍ ഇതിഹാസ സ്‌ട്രൈക്കര്‍ തിയറി ഹെന്റിയെ ഫ്രഞ്ച് ലീഗിലെ മുന്‍നിര ക്ലബ്ബും മുന്‍ ചാംപ്യന്‍മാരുമായ മൊണാക്കോയുടെ മുഖ്യ പരിശീലകനായി നിയമിച്ചു. ക്ലബ്ബുമായി മൂന്നു വര്‍ഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചത്. ഒരു താരമെന്ന നിലയില്‍ ഹെന്റി ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ട ക്ലബ്ബ് കൂടിയാണ് മൊണാക്കോ. അദ്ദേഹം സ്വതന്ത്ര പരിശീലകനാവുന്ന ആദ്യ ടീം കൂടിയാണിത്. ഇത്രയും വലിയൊരു അവസരം മൊണാക്കോ തനിക്കു നല്‍കിയതില്‍ നന്ദിയുണ്ടെന്ന് ഹെന്റി പ്രതികരിച്ചു. തനിക്ക് ഏറെ സ്‌പെഷ്യലായ ക്ലബ്ബാണ് മൊണാക്കോ. അവിടേക്കു തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. മുന്നിലുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ താന്‍ സജ്ജനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫുട്‌ബോള്‍ കരിയറിനോട് ഗുഡ്‌ബൈ പറഞ്ഞ ശേഷം പരിശീലക റോളിലേക്കു ഹെന്റി മാറുകയായിരുന്നു. യൂറോപ്പിലെ മുന്‍നിര ടീമായ ബെല്‍ജിയത്തിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹ. കഴിഞ്ഞ ലോകകപ്പില്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് ബെല്‍ജിയം. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു ഈയാഴ്ച പുറത്താക്കപ്പെട്ട ലിയൊനാര്‍ഡോ ജാര്‍ഡിമിനു പകരമാണ് ഹെന്റിയെ മൊണാക്കോ നിയമിച്ചത്.

അരങ്ങേറ്റം പിന്നാലെ പിന്‍മാറ്റം!! താക്കൂര്‍ മാത്രമല്ല, തുടക്കം മറക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇനിയും...അരങ്ങേറ്റം പിന്നാലെ പിന്‍മാറ്റം!! താക്കൂര്‍ മാത്രമല്ല, തുടക്കം മറക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇനിയും...

ഇവര്‍ തീരുമാനിക്കും ബിഗ് 5ന്‍റെ വിധി!! ലോകകപ്പിലെ തുറുപ്പുചീട്ടുകള്‍, ഒരു ടീമിന് ഒന്നല്ല 2 പേര്‍ ഇവര്‍ തീരുമാനിക്കും ബിഗ് 5ന്‍റെ വിധി!! ലോകകപ്പിലെ തുറുപ്പുചീട്ടുകള്‍, ഒരു ടീമിന് ഒന്നല്ല 2 പേര്‍

ലോക ഫുട്‌ബോളിലെ തന്നെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരുടെ നിരയിലാണ് ഹെന്റിയുടെ സ്ഥാനം. ഇംഗ്ലീഷ് വമ്പന്‍മാരായ ആഴ്‌സനലിന്റെ ഐക്കണ്‍ താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ആഴ്‌സനലിനെ കൂടാതെ യുവന്റസ്, ബാഴ്‌സലോണ തുടങ്ങി യൂറോപ്പിലെ വമ്പന്‍ ടീമുകള്‍ക്കു വേണ്ടിയെല്ലാം താരം കളിച്ചിട്ടുണ്ട്.

Story first published: Saturday, October 13, 2018, 16:14 [IST]
Other articles published on Oct 13, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X