Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മന്‍ കപ്പ്: ഷാല്‍ക്കെയെ വീഴ്ത്തി ഫ്രാങ്ക്ഫര്‍ട്ട് വീണ്ടും കിരീടപ്പോരിന്

മ്യൂണിക്ക്: ശക്തരായ ഷാല്‍ക്കെയെ വീഴ്ത്തി ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് തുടര്‍ച്ചയായ രണ്ടാം സീസണിലും ജര്‍മന്‍ കപ്പ് (ഡിഎഫ്ബി-പോക്കല്‍) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഷാല്‍ക്കെയുടെ ഹോംഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫ്രാങ്ക്ഫര്‍ട്ടിന്റെ വിജയവും ഫൈനല്‍ പ്രവേശനവും. 75ാം മിനിറ്റില്‍ സെര്‍ബിയന്‍ താരം ലുക്ക ജോവിക്കാണ് സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഷാല്‍ക്കെയ്‌ക്കെതിരേ ഫ്രാങ്ക്ഫര്‍ട്ടിന്റെ വിജയഗോള്‍ നേടിയത്.

കലാശപ്പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരും ശക്തരുമായ ബയേണ്‍ മ്യൂണിക്കാണ് ഫ്രാങ്ക്ഫര്‍ട്ടിന്റെ എതിരാളികള്‍. മെയ് 19ന് ബെര്‍ലിനിലാണ് ജര്‍മന്‍ കപ്പിലെ കിരീടപ്പോരാട്ടം അരങ്ങേറുന്നത്. നേരത്തെ, ആദ്യ സെമി ഫൈനലില്‍ ബയേര്‍ ലെവര്‍ക്യൂസനെ രണ്ടിനെതിരേ ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് ബയേണ്‍ ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്.

luka

ഇത് എട്ടാം തവണയാണ് ഫ്രാങ്ക്ഫര്‍ട്ട് ജര്‍മന്‍ കപ്പിന്റെ ഫൈനലിലെത്തുന്നത്. ഏഴു തവണ ഫൈനലിലെത്തിയപ്പോള്‍ നാല് തവണ കിരീടം ചൂടാന്‍ ഫ്രാങ്ക്ഫര്‍ട്ടിനായിരുന്നു. അവസാനമായി 1988ലാണ് ഫ്രാങ്ക്ഫര്‍ട്ട് ടൂര്‍ണമെന്റില്‍ ജേതാക്കളായത്. കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തിയിരുന്നെങ്കിലും ബൊറൂസ്യ ഡോട്മുണ്ടിനോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഫ്രാങ്ക്ഫര്‍ട്ട് കിരീടം കൈവിടുകയായിരുന്നു.

Story first published: Thursday, April 19, 2018, 16:02 [IST]
Other articles published on Apr 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+