For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലാലിഗ, ചാമ്പ്യന്‍സ് ലീഗ് കിരീടമില്ല, റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം രാജിവെച്ച് സിദാന്‍- റിപ്പോര്‍ട്ട്

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പരിശീലകസ്ഥാനം സിനദിന്‍ സിദാന്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബുധനാഴ്ച രാവിലെ തന്നെ അദ്ദേഹം ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇത്തവണ ലാലിഗയില്‍ കിരീടം നേടാന്‍ റയല്‍ മാഡ്രിഡിന് സാധിച്ചിരുന്നില്ല. ലാലിഗയിലെ അവസാന മത്സരത്തില്‍ വിയ്യാറയലിനെതിരേ 2-1ന് റയല്‍ മാഡ്രിഡിനെ വിജയിപ്പിച്ച ശേഷമാണ് സിദാന്റെ പടിയിറക്കം.

2022വരെ സിദാനുമായി റയല്‍ മാഡ്രിഡിന് കരാറുണ്ടായിരുന്നു. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പെ സിദാന്‍ റയലിന്റെ പടിയിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. റയല്‍ മാഡ്രിഡിനെ സംബന്ധിച്ച് സിദാന്റെ അഭാവം കടുത്ത തിരിച്ചടിയാണ്. മാസിമില്ലിയാനോ അല്ലെഗ്രി, റൗള്‍ എന്നിവരിലൊരാളെ സിദാന്റെ പകരക്കാരനായി റയല്‍ പരിശീലക സ്ഥാനത്തേക്ക് എത്തിച്ചേക്കും.

റയല്‍ മാഡ്രിഡിന് വളരെയധികം നേട്ടം സമ്മാനിച്ച പരിശീലകനാണ് 48കാരനായ സിദാന്‍. 2016ലാണ് ആദ്യമായി സിദാന്‍ റയലിന്റെ പരിശീലകനാവുന്നത്. 2016-17 സീസണിലെ ലാലിഗ കിരീടം റയലിന് നേടിക്കൊടുത്ത സിദാന്‍ 2015-16, 2016-17, 2017-18 സീസണില്‍ റയലിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കി. ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന് സമ്മാനിച്ച സിദാന്‍ അപ്രതീക്ഷിതമായി ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞു.

zinedinezidane

പിന്നീട് 2019ലാണ് സിദാന്‍ റയലിന്റെ പരിശീലകസ്ഥാനത്ത് മടങ്ങിയെത്തുന്നത്. 2019-2020 സീസണില്‍ ബാഴ്‌സലോണയുടെ വെല്ലുവിളികളെ മറികടന്ന് ലാലിഗ കിരീടം നേടാന്‍ സിദാന് സാധിച്ചിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവത്തിലും ടീമിനെ മികച്ച നേട്ടത്തിലേക്കെത്തിക്കാന്‍ സാധിച്ചുവെന്നതാണ് പരിശീലകനെന്ന നിലയിലെ സിദാന്റെ നേട്ടം.

രണ്ട് സൂപ്പര്‍ കോപ്പയും യുവേഫ സൂപ്പര്‍ കപ്പും രണ്ട് ക്ലബ്ബ് ലോകകപ്പും റയലിന് നേടിക്കൊടുക്കാന്‍ സിദാന് സാധിച്ചു. 2017ല്‍ ഫിഫയുടെ മികച്ച ഫുട്‌ബോള്‍ പരിശീലകനുള്ള പുരസ്‌കാരം സിദാനായിരുന്നു. റയല്‍ മാഡ്രിഡിനൊപ്പം കളിച്ചിരുന്ന കാലത്ത് ലാലിഗയും ചാമ്പ്യന്‍സ് ലീഗുമടക്കം അഞ്ച് കിരീടങ്ങളുടെ ഭാഗമാവാനും സിദാന് സാധിച്ചിരുന്നു.

സിദാന്റെ ടീം തിരഞ്ഞെടുപ്പിനെതിരേയും റൊട്ടേഷന്‍ പദ്ധതികള്‍ക്കെതിരെയും സമീപകാലത്തായി വളരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലും റയല്‍ പുറത്തായത് സിദാന് നാണക്കേടുണ്ടാക്കി. ഫ്രാന്‍സിന്റെ പരിശീലകനായി സിദാന്‍ എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Story first published: Thursday, May 27, 2021, 10:40 [IST]
Other articles published on May 27, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+