ഫേവറേറ്റുകൾ സ്പെയിൻ തന്നെ, പക്ഷെ, സമ്മർദമില്ല! സെമി ഫൈനലിന് മുന്നേ എതിരാളികളെ വാഴ്ത്തി ഫ്രഞ്ച് കോച്ച്
ഫിഫ ലോകകപ്പ് 2026-ലെ ഏറ്റവും ആവേശകരമായ ഒന്നാം സെമി ഫൈനലിൽ സ്പെയിനും ഫ്രാൻസും നേർക്കുനേർ വരാനിരിക്കെ കൗതുകകരമായ പ്രസ്താവനയുമായി ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ്. ചൊവ്വാഴ്ച ഡാളസ് സ്റ്റേഡിയത്തിൽ നടക്കുന്ന സ്വപ്ന പോരാട്ടത്തിൽ സ്പെയിനാണ് കൂടുതൽ വിജയസാധ്യതയെന്ന് ദെഷാംപ്സ് തുറന്നുപറഞ്ഞു. ടൂർണമെന്റിലുടനീളം സ്പെയിൻ കാഴ്ചവെച്ച ഗംഭീര പ്രകടനമാണ് അവരെ ഫേവറിറ്റുകളാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പെയിൻ മുന്നിൽ തന്നെയെന്ന് ഫ്രഞ്ച് പരിശീലകൻ
ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ കീഴിൽ കളിക്കുന്ന സ്പെയിൻ ടീം ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ മാത്രമാണ് ഇതുവരെ വഴങ്ങിയിട്ടുള്ളത്. അവരുടെ മികച്ച പ്രതിരോധവും ആക്രമണ ശൈലിയും ചൂണ്ടിക്കാട്ടിയാണ് ദെഷാംപ്സ് എതിരാളികളെ പുകഴ്ത്തിയത്:

"സംശയമില്ല, സ്പെയിൻ തന്നെയാണ് ഈ മത്സരത്തിലെ വ്യക്തമായ ഫേവറിറ്റുകൾ. ഞാൻ അവർക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുകയല്ല. ഒരുപാട് ഗോളുകൾ നേടുകയും ഒരൊറ്റ ഗോൾ മാത്രം വഴങ്ങുകയും ചെയ്ത ചരിത്രവുമായാണ് അവർ വരുന്നത്. അതുകൊണ്ട് അവർക്ക് തന്നെയാണ് മുൻതൂക്കം."
മറുവശത്ത് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ നേതൃത്വത്തിൽ 16 ഗോളുകൾ അടിച്ചുകൂട്ടി മികച്ച ഫോമിലാണ് ഫ്രാൻസും സെമിയിലെത്തിയിരിക്കുന്നത്. എങ്കിലും മുൻ കണക്കുകൾ സ്പെയിന് അനുകൂലമാണ്. ഇരുടീമുകളും ഇതുവരെ കളിച്ച 38 മത്സരങ്ങളിൽ 18 എണ്ണത്തിൽ സ്പെയിൻ ജയിച്ചപ്പോൾ ഫ്രാൻസ് 13 എണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. 2024 യൂറോ കപ്പ് സെമിയിലും 2025 യുഫേവ നാഷൻസ് ലീഗ് സെമിയിലും ഫ്രാൻസിനെ സ്പെയിൻ തോൽപ്പിച്ചിരുന്നു.
സ്പെയിൻ 2-1 ന് ജയിക്കുമെന്ന് പോൾ മേഴ്സന്റെ പ്രവചനം
മുൻ ഇംഗ്ലണ്ട് താരം പോൾ മേഴ്സൻ ഈ മത്സരത്തിൽ സ്പെയിന്റെ വിജയമാണ് പ്രവചിക്കുന്നത്. സ്പെയിൻ മധ്യനിരയെ പൂട്ടാൻ ഫ്രാൻസിന് എളുപ്പമാകില്ലെന്നും ഫ്രഞ്ച് ആക്രമണ നിരയ്ക്ക് പ്രതിരോധത്തിലേക്ക് കൂടുതൽ ഇറങ്ങിക്കളിക്കേണ്ടി വരുമെന്നും അദ്ദേഹം വിലയിരുത്തി. മത്സരം സ്പെയിൻ 2-1 ന് സ്വന്തമാക്കുമെന്നാണ് മേഴ്സന്റെ പ്രവചനം. എന്നാൽ ഇതൊരു പരസ്പരം ആക്രമിച്ചു കളിക്കുന്ന കളിയിലേക്ക് മാറുകയാണെങ്കിൽ ഫ്രാൻസിനായിരിക്കും വിജയം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഇരുടീമുകളും ഏറ്റുമുട്ടിയ നാഷൻസ് ലീഗ് സെമിയിൽ 5-4 ന് സ്പെയിൻ വിജയിച്ചിരുന്നു.
തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ടാണ് ഫ്രാൻസ് നാളെ പുലർച്ചെ കളത്തിലിറങ്ങുന്നത്. യൂറോ കപ്പിലെയും നാഷൻസ് ലീഗിലെയും പരാജയങ്ങൾക്ക് പകരം വീട്ടാൻ ദെഷാംപ്സിനും സംഘത്തിനും ലഭിച്ച ഏറ്റവും മികച്ച അവസരമാണിത്. എന്നാൽ സ്പെയിനാകട്ടെ, അവരുടെ താരങ്ങളുടെ കഴിവിൽ മാത്രം വിശ്വസിച്ചാണ് കളത്തിലിറങ്ങുന്നത്. ലാമിൻ യമാലും ഒയാൾസബാലും അടങ്ങിയ മുന്നേറ്റ നിരയും പെഡ്രിയും റോഡ്രിയും അടങ്ങുന്ന മധ്യനിരയും കുക്കുറേല നയിക്കുന്ന ഡിഫൻസും താളം കണ്ടെത്തുകയാണെങ്കിൽ എംബാപ്പെയും ഡെംബലെയും അടങ്ങുന്ന ഫ്രാൻസ് നിര വിയർക്കും എന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications