വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സ്പാനിഷ് ഫുട്‌ബോള്‍ ഇതിഹാസം ഐകര്‍ കസിയസ് കളി മതിയാക്കി

സ്‌പെയിനിന് ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനാണ് അദ്ദേഹം

മാഡ്രിഡ്: സ്‌പെയിനിനു വേണ്ടി ലോകകപ്പ് ഏറ്റുവാങ്ങിയ മുന്‍ നായകനും ഇതിഹാസ ഗോള്‍ കീപ്പറുമായ ഐകര്‍ കസിയസ് ഫുട്‌ബോളിനോടു വിട പറഞ്ഞു. 20 വര്‍ഷത്തിലേറെ നീണ്ട ഉജ്ജ്വല കരിയറിനാണ് അദ്ദേഹം തിരശീലയിട്ടത്. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനു വേണ്ടി ഏറെക്കാലം ഗോള്‍വല കാത്ത കസിയസ് അവസാനമായി പോര്‍ച്ചുഗീസ് ചാംപ്യന്‍മാരായ എഫ്‌സി പോര്‍ട്ടോയ്‌ക്കൊപ്പമായിരുന്നു. അഞ്ചു വര്‍ഷം പോര്‍ട്ടോയ്ക്കു വേണ്ടി കളിച്ച അദ്ദേഹത്തിന്റെ കരാര്‍ കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പരിശീലനത്തിനിടെ ഹൃദയാഘാതമുണ്ടായ ശേഷം കസിയസ് ഒരു ഫുട്‌ബോള്‍ മല്‍സരത്തില്‍പ്പോലും കളിച്ചിരുന്നില്ല.

1

ട്വിറ്ററിലൂടെയാണ് 39 കാരനായ കസിയസ് വിരമിക്കലിനെക്കുറിച്ച് ലോകത്തെ അറിയിച്ചത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങള്‍ യാത്ര ചെയ്യുന്ന പാതയും ഒപ്പമുണ്ടാവുന്ന ആളുകളുമാണ്. ഇത് എവിടെയെത്തുമെന്നത് അത്ര പ്രധാനമല്ല. കാരണം പ്രവര്‍ത്തിയിലൂടെയും പരിശ്രമത്തിലൂടെയും മാത്രമേ അത് സാധിക്കുകയുളളൂവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സ്വപ്‌നം കണ്ട പാത തന്നെയാണ് താന്‍ തിരഞ്ഞെടുത്തതെന്നു ഒരു സംശയവുമില്ലാതെ തനിക്കു പറയാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ പോര്‍ട്ടോയുടെ ടെക്‌നിക്കല്‍ സ്റ്റാഫായിരുന്നു കസിയസ്. ഫസ്റ്റ് ടീം സ്‌ക്വാഡിലും അദ്ദേഹമുണ്ടായിരുന്നെങ്കിലും കളിക്കാന്‍ ഇറങ്ങിയിരുന്നില്ല. സ്‌പെയിനിന്റെ സുവര്‍ണ തലമുറയിലെ ടീമിനെ നയിക്കാന്‍ ഭാഗ്യമുണ്ടായ താരമാണ് കസിയസ്. 2010ല്‍ സ്‌പെയിന്‍ കന്നി ലോകകപ്പുയര്‍ത്തുമ്പോള്‍ അദ്ദേഹമായിരുന്നു ക്യാപ്റ്റന്‍. കൂടാതെ 2008, 10 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ടു യൂറോ കപ്പുകളും കസിയസിനു കീഴില്‍ സ്‌പെയിന്‍ സ്വന്തമാക്കി.

2

റയല്‍ മാഡ്രിഡിന്റെ യൂത്ത് സിസ്റ്റത്തിലൂടെ ഉയര്‍ന്നു വന്ന താരമാണ് കസിയസ്. 1999ല്‍ 18ാം വയസ്സില്‍ അദ്ദേഹം റയലിന്റെ സീനിയര്‍ ടീമിനു വേണ്ടി അരങ്ങേറി. 16 സീസണുകളിലായി 725 മല്‍സങ്ങളില്‍ ഗോള്‍ വല കാത്ത കസിയസ് റയലിന്റെ ഇതിഹാസ താരം കൂടിയാണ്. റയലിനൊപ്പം മൂന്നു ചാംപ്യന്‍സ് ലീഗുകളും അഞ്ച് ലാ ലിഗയും സ്വന്തമാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 2015ല്‍ കണ്ണീരോടെയാണ് കസിയസ് റയല്‍ വിടുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ താരത്തിന് അര്‍ഹിച്ച യാത്രയപ്പ് റയല്‍ നല്‍കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറെന്റിനോ പെരസ് രാജിവയ്ക്കണമെന്നും കാണികള്‍ സ്റ്റേഡിയത്തില്‍ മുദ്രാവാക്യം വിളിച്ചിരുന്നു.

3

യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് കസിയസിന്റെ പേരിലാണ്. 177 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്. ഇവയില്‍ 150ഉം റയലിനു വേണ്ടിയായിരുന്നു. ചാംപ്യന്‍സ് ലീഗില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ ഗോള്‍ വഴങ്ങാതിരുന്ന ഗോള്‍കീപ്പറെന്ന റെക്കോര്‍ഡും കസിയസിന് അവകാശപ്പെട്ടതാണ്. 57 മല്‍സരങ്ങളില്‍ കസിയസിനെ മറികടന്ന് വലകുലുക്കാന്‍ എതിര്‍ ടീമുകള്‍ക്കായിട്ടില്ല.

Story first published: Wednesday, August 5, 2020, 8:26 [IST]
Other articles published on Aug 5, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X