മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തെ റാഞ്ചി ഗോകുലം കേരള എഫ് സി
രണ്ടും മൂന്നും ഐ.എസ്.എൽ സീസണുകളിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന അന്റോണിയോ ജര്‍മ്മന്‍ കേരളത്തിന്റെ ഐ ലീഗ് ടീമായ ഗോകുലം കേരള എഫ് സിയുമായി കരാറൊപ്പിട്ടു.ഇംഗ്ലീഷ് നാഷണൽ ലീഗ് കോൺഫറൻസ് ക്ലബ്ബായ ഇബ്സ് ഫ്ലീറ്റ് ടൗൺ എഫ് സിയിൽ നിന്നാണ് താരം ഗോകുലം കേരളയിലേക്കെത്തുന്നത്. കേരളത്തിലെ ആരാധകരെ ആവേശത്തിലാക്കികൊണ്ട് പുതിയ കരാറിനെക്കുറിച്ചുള്ള വാർത്തകൾ ഗോകുലം എഫ് സിയും അന്റോണിയോ ജർമ്മനും ട്വിറ്റർ വഴി പ്രഖ്യാപിച്ചുകഴിഞ്ഞു.

2015-2016 സീസണുകളിൽ കേരളാ ബ്ലാസ്റ്റേഴ്സിനുവേണ്ടിയുള്ള തകർപ്പൻ പ്രകടനത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ ജര്‍മ്മന്‍ തന്റെ വരവറിയിച്ചിരുന്നു. 2015 ൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതായിരുന്നു.ലീഗിന്റെ അവസാന സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് അന്ന് ഫിനിഷ് ചെയ്തത്.എന്നാൽ ജർമ്മൻ ഉൾപ്പെടെ പല താരങ്ങളുടെയും തകർപ്പൻ പ്രകടനത്തോടെ 2016 ൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ വരെയെത്തിയെങ്കിലും എടികെയോട് തോൽക്കുകയായിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 23 മത്സരങ്ങൾ കളിച്ച അന്റോണിയോ ജര്‍മ്മന്‍ ആറു ഗോളുകളും അഞ്ചു അസിസ്റ്റുകളും നേടിട്ടുണ്ട്.
കഴിഞ്ഞ ഐ ലീഗ് സീസണില്‍ തുടക്കം വളരെ മോശമായിരുന്ന ഗോകുലം കേരള,അവസാനമത്സരങ്ങളിൽ മോഹന്‍ ബഗാന്‍, മിനര്‍വ്വ പഞ്ചാബ് തുടങ്ങിയ വമ്പൻ ക്ലബ്ബുകളെ തോൽപ്പിച്ച് ലീഗിന്റെ ഏഴാം സ്ഥാനത്തെത്തിയിരുന്നു.അതുപോലെ പ്രഥമ സൂപ്പർ കപ്പിന്റെ യോഗ്യത മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി പ്രീക്വാട്ടറിൽ എത്തിയെങ്കിലും കരുത്തരായ ബെംഗളുരു എഫ് സിയോട് തോറ്റ് ഗോകുലം പുറത്താവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications