Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയുടെ നിഴൽ പോലുമാകില്ല, റൊണാൾഡോ വെറും അധികപ്പറ്റ്! ക്രൂരമായി വേട്ടയാടി മുൻ ഇംഗ്ലണ്ട് താരം

ഫിഫ ലോകകപ്പിലെ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിന് പിന്നാലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇംഗ്ലണ്ട് സ്‌ട്രൈക്കർ ജേ ബോത്രോയ്ഡ്. 41-കാരനായ റൊണാൾഡോ പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ നിന്ന് മാറി നിൽക്കണമെന്നും, ലയണൽ മെസ്സിയെപ്പോലെ ടീമിനെ വിജയങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് ഇനി സാധിക്കില്ലെന്നുമാണ് ബോത്രോയ്ഡ് അഭിപ്രായപ്പെട്ടത്. സ്കൈ സ്പോർട്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

"റൊണാൾഡോ ഒരിക്കലും മെസ്സിയാകില്ല"

റൊണാൾഡോ ഒരു ടീം പ്ലെയറാണെങ്കിൽ സ്വയം ആദ്യ ഇലവനിൽ നിന്ന് മാറിനിന്ന്, മത്സരത്തിന്റെ രണ്ടാം പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ട് പ്ലെയറായി ഇറങ്ങാൻ തയ്യാറാകണമെന്ന് ബോത്രോയ്ഡ് പറഞ്ഞു. എന്നാൽ റൊണാൾഡോ അതിന് ഒരിക്കലും തയ്യാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

cristiano-ronaldo-1

"റൊണാൾഡോ ആരാധകർക്ക് എന്നോട് ദേഷ്യം തോന്നാം, പക്ഷേ നിലവിൽ കളം നിറഞ്ഞ് കളിക്കുന്നതിനേക്കാൾ സ്വന്തം നേട്ടങ്ങൾക്കാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത്. റൊണാൾഡോ എപ്പോഴും ലയണൽ മെസ്സിയെ മറികടക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ അദ്ദേഹം ഒരിക്കലും മെസ്സിയാകാൻ പോകുന്നില്ല. റൊണാൾഡോയുടെ കരിയർ മികച്ചതായിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹം പോർച്ചുഗൽ ടീമിന് ഒരു സഹായത്തേക്കാളുപരി ഒരു ബാധ്യതയായി മാറുകയാണ്." – ജേ ബോത്രോയ്ഡ് വ്യക്തമാക്കി.

കോച്ച് റോബർട്ടോ മാർട്ടിനെസിന്റെ പ്രതികരണം

ലോകകപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ പോർച്ചുഗൽ ഡിആർ കോംഗോയുമായി 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞിരുന്നു. മത്സരത്തിൽ തിളങ്ങാൻ സാധിക്കാതിരുന്ന റൊണാൾഡോയെ എന്തുകൊണ്ട് സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്തില്ല എന്ന ചോദ്യത്തിന് പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസ് വ്യക്തമായ മറുപടി നൽകി.

ലോകത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോററെ ഒരു ഗോൾ ആവശ്യമുള്ള മത്സരത്തിൽ പിൻവലിക്കുന്നത് യുക്തിരഹിതമാണെന്നും, ബോക്സിനുള്ളിൽ റൊണാൾഡോയുടെ പരിചയസമ്പത്ത് ടീമിന് വളരെ നിർണായകമാണെന്നും മാർട്ടിനെസ് പ്രതിരോധിച്ചു.

വിപരീത ദിശയിൽ മെസ്സിയും റൊണാൾഡോയും

ഈ ലോകകപ്പോടെ ചരിത്രത്തിൽ ആദ്യമായി ആറ് ലോകകപ്പ് എഡിഷനുകളിൽ കളിക്കുന്ന താരങ്ങളെന്ന റെക്കോർഡ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്വന്തമാക്കിയിരുന്നു. എന്നാൽ ടൂർണമെന്റിലെ ഇരുവരുടെയും തുടക്കം തീർത്തും വിപരീത ദിശയിലായിരുന്നു.

ഡിആർ കോംഗോയ്ക്കെതിരായ സമനില മത്സരത്തിൽ റൊണാൾഡോയ്ക്ക് ലക്ഷ്യത്തിലേക്ക് മൂന്ന് ഷോട്ടുകൾ ഉതിർക്കാനായെങ്കിലും ഒന്നുപോലും വലയിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അർജന്റീനയ്ക്കായി കളത്തിലിറങ്ങിയ 39-കാരനായ ലയണൽ മെസ്സി ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ഹാട്രിക് നേടിക്കൊണ്ട് തന്റെ ടീമിനെ 3-0 ത്തിന് വിജയത്തിലെത്തിച്ചു. ഈ വ്യത്യസ്തമായ പ്രകടനങ്ങളാണ് റൊണാൾഡോയ്ക്ക് നേരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരാൻ കാരണമായിരിക്കുന്നത്.

തുടക്കക്കാരായ ഉസ്ബകിസ്ഥാനുമായാണ് പോർച്ചു​ഗലിന്റെ അടുത്ത മത്സരം. തങ്ങളുടെ ആദ്യ മത്സരത്തിൽ കൊളംബിയയോട് 3-1 എന്ന സ്കോറിൽ ഉസ്ബകിസ്ഥാൻ തോറ്റിരുന്നു. ലോകകപ്പിൽ തുടരണമെങ്കിൽ ഇരു ടീമുകൾക്കും ഈ വിജയം നിർണായകമാണ്.

Story first published: Saturday, June 20, 2026, 13:24 [IST]
Other articles published on Jun 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+